KeralaNews

പതിമൂന്നര ശതമാനം പലിശ വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടി; ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ‌ക്കെതിരെ കേസ്

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. നിധി ലിമിറ്റഡിന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ ഷറഫുന്നീസ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസ്.

സിസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ വാസിം തൊണ്ടിക്കാടൻ, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്‌തീൻ കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഷറഫുന്നീസയാണ് നാലാം പ്രതി, ഷംനയാണ് അഞ്ചാം പ്രതി. സാമ്പത്തിക നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ തിരികെ നൽകിയില്ലെന്നാണ് പരാതി.

രണ്ട് ഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. ഇതിന് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്‌തിരുന്നത്. എന്നാൽ, പിന്നീട് കബളിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരി പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെ മാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button