26.2 C
Kottayam
Friday, June 5, 2026

പാലാ നഗരസഭയില്‍ എയര്‍പോഡ് കള്ളന്‍,​മോഷണവസ്തു പിറ്റേന്ന് തൊട്ട് ഉപയോഗിച്ചുതുടങ്ങി; കള്ളൻ കൂട്ടത്തിലൊരാളെന്ന് കൗൺസിലർ

Must read

കോട്ടയം : മുപ്പത്തിഅയ്യായിരം രൂപയുടെ എയർപോഡ് ചൂണ്ടിയ കൂട്ടത്തിലെ കള്ളനെ തേടിയുള്ള അന്വേഷണത്തിലാണ് പാലാ നഗരസഭ കൗൺസിലർമാർ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഒരു കത്ത് ചെയർപേഴ്‌സൺ ജോസിൻ ബിനോയ്ക്ക് ലഭിച്ചത്. കത്ത് കൊടുത്തത് ഭരണപക്ഷ കൗൺസിലർ ജോസ് ചീരാംകുഴി.

കത്തിലെ ആവശ്യം; തന്റെ ആപ്പിൾ എയർപോഡ് കൗൺസിൽ ഹാളിൽ നിന്ന് മോഷണം പോയി. അതൊരു കൗൺസിലറാണ് എടുത്തതെന്ന് മനസ്സിലാകുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് മോശക്കാരനാക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്കെന്റെ എയർപോഡ് തിരിച്ചുകിട്ടണം. കത്ത് ചെയർപേഴ്സൺ യോഗത്തിൽ വായിച്ചു;

”എയർപോഡ് എടുത്തത് ആരായാലും ഉടൻ തിരിച്ചുകൊടുക്കണം. ജോസ് കത്തിലാരുടെയും പേര് പറയാത്ത സാഹചര്യത്തിൽ ഞാനുൾപ്പെടെയുള്ള ഇരുപത്തിയഞ്ച് കൗൺസിലർമാരും ”കള്ളനാകുന്ന” അവസ്ഥയാണിപ്പോൾ. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും സാധനം തിരിച്ചുകൊടുത്താൽ മതിയെന്ന നിലപാട് ചെയർപേഴ്‌സൺ സ്വീകരിച്ചതോടെ എല്ലാവരും അത് അംഗീകരിച്ചു.

കഴിഞ്ഞ ഒക്‌ടോബർ 4 ന് കൗൺസിൽ യോഗം കഴിഞ്ഞപ്പോഴാണ് എയർപോഡ് കാണാതെ പോയതെന്നും ആറാം തീയതി മുതൽ ഇത് വീണ്ടും ഉപയോഗിച്ചു തുടങ്ങിയെന്നും ജോസ് ചീരാംകുഴി പറഞ്ഞു. മറ്റൊരു കൗൺസിലറാണ് ഉപയോഗിക്കുന്നതെന്നും ലൊക്കേഷൻ ഉൾപ്പെടെ മനസ്സിലാക്കാൻ സാധിച്ചെന്നും ജോസ് പറഞ്ഞു.

- Advertisement -

പൊലീസിലും പരാതി കൊടുത്തിരുന്നു. ആരെയും നാണംകെടുത്താനില്ല. എനിക്ക് സാധനം തിരിച്ചുകിട്ടിയാൽ മതി. ചെയർപേഴ്‌സൺ ഇന്ന് രാജിവയ്ക്കുകയാണല്ലോ. അവർ ചെയർപേഴ്‌സണായിരിക്കെ നടന്ന ഒരു സംഭവമായതിനാലാണ് കത്തുകൊടുത്തതെന്നും ജോസ് വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week