കള്ളന് മാനസാന്തരം! മോഷ്ടിച്ച ഫോണ്‍ കുറിയര്‍ സര്‍വ്വീസ് വഴി തരിച്ചയച്ച് നല്‍കി; സംഭവം വടക്കാഞ്ചേരിയില്‍

പാലക്കാട്: ഹോട്ടലില്‍ നിന്നു മോഷ്ടിച്ച സ്മാര്‍ട് ഫോണ്‍ മൂന്ന് ദിവസങ്ങള്‍ക്കു ശേഷം മോഷ്ടാവ് കുറിയര്‍ സര്‍വീസ് വഴി തിരിച്ചയച്ച് നല്‍കി. മോഷ്ടിച്ച ഫോണ്‍ കയ്യിലിരുന്നാല്‍ പിടിയിലാകുമെന്നു ഭയന്നാണ് കളവു മുതല്‍ കള്ളന്‍ തിരികെനല്‍കിയത്.

വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലെ പാചകത്തൊഴിലാളി കണക്കന്‍ തുരുത്തി ഒടുകിന്‍കുണ്ട് സുജിത്തിന്റ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇതു സംബന്ധിച്ച് വടക്കഞ്ചേരി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ മൂന്നാംദിവസം വടക്കഞ്ചേരിയില്‍ തന്നെയുള്ള കുറിയര്‍ സര്‍വീസ് വഴി ഫോണ്‍ തിരികെയെത്തുകയായിരുന്നു.

കള്ളന് മാനസാന്തരമുണ്ടായി ഫോണ്‍ തിരിച്ചുകിട്ടിയതോടെ ആശ്വാസം കൊള്ളുകയാണ് ഉടമ. മോഷ്ടാവ് ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കണ്ടെത്താമെന്ന പോലീസ് സൈബര്‍സെല്ലിന്റെ ഉറപ്പില്‍ പ്രത്യാശ വച്ചിരിക്കുമ്പോഴാണ് കള്ളന്‍ തന്നെ ഫോണ്‍ കൊറിയര്‍ വഴി തിരിച്ചയച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News