ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍
തെന്നിന്ത്യന്‍ സിനിമ ലോകത്തെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി താരമാണ് അമല പോള്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്ലാമറസ് ലുക്കില്‍ പ്രണയക്കുറിപ്പ് എഴുതുകയാണ് അമല. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
കയ്യില്‍ പെന്‍സിലും പിടിച്ച് കാര്യമായി എന്തോ കുത്തിക്കുറിക്കുകയാണ് താരം. സില്‍വര്‍ നിറത്തിലുള്ള ഷര്‍ട്ടും പാന്റുമണിഞ്ഞ് അലസയായി ഇരിക്കുന്ന അമലയെയാണ് ചിത്രത്തില്‍ കാണുന്നത്. ഡ്രീമിങ് ബിഗ് ആന്‍ഡ് വൈല്‍ഡ്; എ ഫോട്ടോ സ്റ്റോറി എന്ന അടിക്കുറിപ്പില്‍ ആദ്യത്തെ ചാപ്റ്ററായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന മറന്നുപോയ ആ ചെറിയ പെണ്‍കുട്ടിക്കായി ഒരു പ്രണയക്കുറിപ്പ് എഴുതുന്നു എന്നും താരം കുറിച്ചിട്ടുണ്ട്.
https://www.instagram.com/p/CCvp4xjD7A2/?utm_source=ig_web_copy_link
വൈഷ്ണവ് ആണ് ചിത്രങ്ങള്‍ക്കു പിന്നില്‍. സോണിയയാണ് സ്‌റ്റൈലിസ്റ്റ്. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി.
തമിഴ് ചിത്രം അതോ അന്ത പാര്‍വൈ പോലൈ എന്ന സിനിമയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും അമലയാണ് നായിക. ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തിയ താരം വീട്ടുകാര്‍ക്കൊപ്പം അവധി ആഘോഷത്തിലാണ്. രസകരമായ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് താരം പങ്കുവെക്കുന്നത്.