26 C
Kottayam
Saturday, June 6, 2026

‘കാശ് മാത്രമേ നോക്കിയുള്ളൂ അല്ലേ…. സൗന്ദര്യം നോക്കിയില്ലല്ലേ’: മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ക്ക് പരിഹാസ കമന്റുകള്‍

Must read

ചെന്നൈ:ഈ മാസം ആദ്യമാണ് തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ആശംസകൾക്കൊപ്പം തന്നെ കടുത്ത സൈബർ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയരുകയാണ്.

 

ഇരുവരും തങ്ങളുടെ വിവാഹ​ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്. “പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും” എന്നുമാണ് ചിലർ പരിഹസിച്ചിരിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു. ഇതിനിടയിൽ ദമ്പതികളെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

- Advertisement -

- Advertisement -

സെപ്റ്റംബർ 1ന് ആയിരുന്നു മഹാലക്ഷ്മി- രവീന്ദര്‍ വിവാഹം. തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ. 

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. ഇനിയും നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

“എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു” എന്നാണ് മഹാലക്ഷ്മി വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരുന്നത്.  “മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും”, എന്നാണ് രവീന്ദർ കുറിച്ചത്. 

- Advertisement -

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Popular this week