23.7 C
Kottayam
Sunday, June 14, 2026

എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ആക്ടർ അവരാണ്; സംയുക്ത മേനോൻ

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ മികച്ച ഒരു മോഡൽ കൂടിയാണ് സംയുക്ത മേനോൻ. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിൻ്റെ പൂർണതയിൽ എത്തിക്കാനുള്ള കഴിവ് താരത്തിനുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോസുകളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോസുകൾ നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

തന്നെ ഏറ്റവും അധികം ഞെട്ടിച്ച നടിയെക്കുറിച്ചാണ് താരം മനസ്സ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ വായിക്കാം..”എന്നെ ഇഷ്ടപ്പെടുന്ന എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആക്ടർ ഉർവശിയാണ് . എനിക്ക് വളരെയധികം ഇഷ്ടമാണ്. അന്നും ഇന്നും ഉർവശി ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉർവശി രണ്ടു ചിത്രങ്ങൾ ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നു.

അതിൽ രണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തത്. ഒന്ന് നമ്മളെ ചിരിപ്പിച്ചെങ്കിൽ. മറ്റേത് ഭയങ്കര സീരിയസായ കഥാപാത്രമായിരുന്നു. ഗംഭീരമായി ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് മാമിനുണ്ട്. അവരെ എനിക്കൊരു അത്ഭുതമായിട്ടാണ് തോന്നിയിട്ടുള്ളത്.”- സംയുക്താ മേനോൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

Popular this week