KeralaNewsPolitics

‘സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്’ പാടി അഭിനയിച്ച തെസ്നി ഖാൻ ധർമ്മജന് വോട്ട് അഭ്യർഥിച്ച് ബാലുശേരിയിൽ

പുരോഗമന കലാ സാഹിത്യ സംഘം വിഡീയോയില്‍ ഇടത് മുന്നണിക്ക് വോട്ട് തേടി അഭിനയിച്ചതിന് പിന്നാലെ ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന് പിന്തുണ തേടി നടി തെസ്‌നി ഖാൻ . ധർമ്മജന് വേണ്ടി വോട്ട് തേടി ബാലുശേരിയിൽ എത്തിയ തെസ്നി ഖാൻ യു.ഡി.എഫിന്റെ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു

ചമയങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരിൽ ‘സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്’ എന്ന് പാട്ടുപാടി തെസ്‌നിഖാന്‍ അഭിനയിച്ച പു.ക.സയുടെ വീഡിയോ വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഈ വീഡിയോകള്‍ പിന്‍വലിച്ചതെന്ന് പു.ക.സ സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. തെസ്നിഖാനോടൊപ്പം കലാഭവന്‍ റഹ്മാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി തുടങ്ങിയവരാണ് വീഡിയോയിൽ അഭിനയിച്ചത്.

മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നുണ്ട്. ഇതേത്തുടർന്നാണ് വീഡിയോ വിവാദമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button