28.8 C
Kottayam
Thursday, June 4, 2026

ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച വാഴക്കുല സ്വീകരിയ്ക്കാന്‍ പൂജാരി രാത്രി വീട്ടിലെത്തി,അയല്‍വാസികളുടെ സദാചാര ഗുണ്ടായിസം,പരാതിയുമായി വീട്ടമ്മ

Must read

തൃശൂർ : 42 കാരിയായ വീട്ടമ്മയെ നിരന്തരം ശല്യം ചെയ്തും അപമാനിച്ചും നിരന്തരം സദാചാര പോലീസിംഗ് നടത്തിയ മൂന്നുപേർക്കെതിരെ പരാതി. തൃശൂർ സ്വദേശിയായ വീട്ടമ്മയാണ് പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ വരുന്ന അതിഥികളെ പോലും മറ്റൊരു രീതിയിലാണ് ഇവർ ചിത്രീകരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. 24 ഉം 21 ഉം വയസ്സുള്ള രണ്ടു ആൺകുട്ടികളുടെ അമ്മയാണ് വീട്ടമ്മ. ഭർത്താവുമായുള്ള വിവാഹമോചനക്കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനാൽ ഇവർ മക്കൾക്കൊപ്പം അവരുടെ അമ്മയുടെ വീട്ടിലാണ് താമസം.

ഫാൻസി ഫാബ്രിക്സിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയാണ് ഇവർ, മക്കളും പഠനത്തോടൊപ്പം ജോലി ചെയ്യുകയാണ്. ഇക്കഴിഞ്ഞ 16 നു ഇവരുടെ ‘അമ്മ വീട്ടിലെ വാഴക്കുല ക്ഷേത്രത്തിലേക്ക് നൽകാനായി പൂജാരിയെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പൂജാരി ക്ഷേത്രത്തിൽ നിന്ന് വരാൻ വൈകിയതിനാൽ രാത്രി 8 മണിയായി. ഇദ്ദേഹം എത്തിയപ്പോൾ വീട്ടമ്മ ഒറ്റയ്ക്കായിരുന്നു. അതോടെ തിലകൻ എന്ന ആളും അയാളുടെ രണ്ടു ആണ്മക്കളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഒച്ചവെച്ച് ആളെ കൂട്ടി ഇവരെ അപമാനിക്കുകയും ധനേഷിനെ അയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായുമാണ് പരാതിയിൽ പറയുന്നത്.

ഇതിനു നാട്ടുകാരും സാക്ഷിയാണെന്നു ഇവർ പരാതി പറയുന്നു. ഇവർ ഇവിടെ താമസമാക്കിയപ്പോൾ തന്നെ വിവാഹ മോചനക്കേസ് നടക്കുന്നതിനാൽ മോശക്കാരിയാക്കി തിലകനും കുടുംബവും അപവാദപ്രചരണം നടത്തുന്നതായും പരാതിയിൽ ഇവർ ആരോപിക്കുന്നു.വീട്ടമ്മയുടെ കുടുംബം ഇപ്പോൾ മാനസികമായി തകർന്ന അവസ്ഥയിലാണ്.

തിലകന്റെ പെരുമാറ്റ രീതി ഇഷ്ടമല്ലാത്തതിനാൽ താൻ അയാളോട് സംസാരിക്കാറില്ല എന്നതും ഇയാൾക്ക് വിരോധം ഉണ്ടാവാൻ കാരണമായി എന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week