EntertainmentKeralaNews

ലിപ്‌ലോക് സീന്‍ കണ്ടെന്ന് കരുതി അതില്‍ അശ്ലീലമൊന്നുമില്ല; ഇത് ആവശ്യമുണ്ടായിരുന്നതാണെന്ന് നടി അനിഖ സുരേന്ദ്രന്‍

കൊച്ചി:ബാലതാരമായി ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന താരമാണ് ബേബി അനിഖ സുരേന്ദ്രന്‍. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ കൂടെയും തമിഴിലും സമാനമായ രീതിയില്‍ അജിത്ത്, വിജയ് എന്നിങ്ങനെയുള്ള താരങ്ങളുടെ കൂടെയുമൊക്കെ അനിഖ അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ ബാലതാരത്തില്‍ നിന്നും നായികയായിട്ടുള്ള അനിഖയുടെ മാറ്റമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായിരുന്ന അനിഖ ‘ഓഹ് മൈ ഡാര്‍ലിങ്’ എന്ന സിനിമയിലൂടെയാണ് നായികയായിട്ടെത്തുന്നത്. അടുത്തിടെ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് അനിഖ. പതിനെട്ട് വയസുകാരിയായ നടിയുടെ ലിപ്‌ലോക് സീന്‍ ഈ സിനിമയിലുണ്ടെന്നതാണ് ശ്രദ്ധേയം. ഇത് വലിയ രീതിയില്‍ വിമര്‍ശനമാവുകയും ചെയ്തിരുന്നു. ഇതോടെ പലയിടത്ത് നിന്നും നടിയെ തേടി മോശം കമൻ്റുകളാണ് വരുന്നത്.

anikha

അനിഖയുടെ പുത്തന്‍ സിനിമയായ ഓഹ് മൈ ഡാര്‍ലിങ്ങില്‍ നിന്നും പുറത്ത് വന്ന ട്രെയിലറിലാണ് നായകനുമായിട്ടുള്ള ലിപ്‌ലോക് സീനുകള്‍ ഉള്ളത്. ഇത്രയും കാലം ബാലതാരമായി മാത്രം കണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് ഇങ്ങനൊരു സീനില്‍ കണ്ടതിന്റെ വിഷമമാണ് ആരാധകര്‍ പങ്കുവെച്ചത്. ചിലര്‍ നടിയുടെ മനോഹരമായ അഭിനയത്തെ വാഴ്ത്തിയപ്പോള്‍ മറ്റ് ചിലര്‍ കൗമാരക്കാരിയായ നടിയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന അഭിപ്രായവുമായി രംഗത്ത് വന്നു.

ആദ്യമായി നായികയായപ്പോള്‍ തന്നെ ഇത്തരമൊരു സീനില്‍ അഭിനയിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമാണ് പലരും അനിഖയോട് ചോദിച്ച് കൊണ്ടിരിക്കുന്നത്. മാത്രമല്ല മുന്നോട്ട് നടിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന സംശയങ്ങളും ചിലര്‍ പങ്കുവെച്ചു.

എന്നാല്‍ വ്യാപകമായി ഇത്തരത്തിലുള്ള വിമര്‍ശനം വന്നതോടെ സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് അനിഖ തന്നെ സംസാരിച്ചിരിക്കുകയാണ്. അടുത്തിടെ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

anikha

‘ഓ മൈ ഡാര്‍ലിംഗ്’ ഒരു മുഴുനീള റൊമാന്റിക് ചിത്രമാണ്. അതില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാവില്ലെന്നും അത് ചെയ്യണമെന്നും സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നതായിട്ടാണ് അനിഖ പറയുന്നത്. ഈ സിനിമയുടെ തിരക്കഥ വിവരിക്കുമ്പോള്‍ തന്നെ അതിലെ ഇന്റിമേറ്റ് സീനുകളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താന്‍ സീനുകള്‍ ചെയ്തതെന്നാണ്’, നടി പറയുന്നത്.

എന്നാല്‍ സിനിമയില്‍ അശ്ലീലം ഉണ്ടാകില്ലെന്നും സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ അത് തിരിച്ചറിയുമെന്നും ഉറപ്പിച്ച് പറയുകയാണ് നടിയിപ്പോള്‍. ഇതോടെ ഇത്രയും ദിവസമായി നടന്ന് കൊണ്ടിരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. യുവനടന്‍ മെല്‍വിന്‍ ജിബിയ്ക്കൊപ്പമാണ് അനിഖ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു വിചിത്രമായ പ്രണയകഥ പറയുന്ന ചിത്രമാണെന്നാണ് സിനിമയുടെ ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

anikha

ജിനീഷ് കെ ജോയ് തിരക്കഥയെഴുതി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’. ചിത്രത്തില്‍ മുകേഷാണ് അനിഖയുടെ പിതാവിന്റെ വേഷത്തിലെത്തുന്നത്. അന്‍സാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ ലിജോ പോളാണ്. ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

തെലുങ്കില്‍ അഭിനയിച്ച ഭുട്ടബൊമ്മ എന്ന ചിത്രമാണ് അനിഖയുടേതായി അവസാനം റിലീസിനെത്തിയ മൂവി. ഫെബ്രുവരി നാലിനായിരുന്നു ഈ സിനിമയുടെ റിലീസ്. ഇനി മലയാളത്തില്‍ ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന സിനിമയും തമിഴില്‍ പിടി സാര്‍, വാസുവിന്‍ ഗര്‍ഭിണികള്‍, എന്നിങ്ങനെയുള്ള മൂന്നാല് സിനിമകള്‍ കൂടി വരാനിരിക്കുകയാണ്. ഈ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button