24.4 C
Kottayam
Tuesday, June 9, 2026

പ്ലസ് വൺ മുതൽ ഓഡിഷന് പോകുന്നതാണ്, രോമാഞ്ചം ഭാഗ്യ ചിത്രം; എന്നെ കണ്ടിട്ട് എല്ലാവർക്കും വെറുപ്പായി!, സിജു സണ്ണി

Must read

കൊച്ചി:തിയേറ്ററുകളിൽ ചിരിമേളം തീർക്കുകയാണ് രോമാഞ്ചം. വലിയ താരങ്ങളൊന്നുമില്ലാതെ പുതുമുഖങ്ങളൊക്കെയൊക്കെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലും പുറത്തും ഹൗസ് ഫുള്ളായി ചിത്രം പ്രദർശനം തുടരുകയാണ്.

ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത് സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയാണ്. ആദ്യമായി മുഴുനീള വേഷത്തിലെത്തിയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടുകയാണ് സിജു. ഇപ്പോഴിതാ, മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സിനിമ കണ്ട ശേഷം സുഹൃത്തുക്കളുടെയൊക്കെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് സിജു.

- Advertisement -

- Advertisement -

സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു നടന്ന തനിക്ക് രോമാഞ്ചം സംവിധായകൻ ജിത്തു വച്ച് നീട്ടിയത് ഏറ്റവും വലിയ സമ്മാനമായിരുന്നു എന്നാണ് സിജു പറയുന്നത്. തന്റെ മൂന്നാമത്തെ ചിത്രമാണ് രോമാഞ്ചമെന്ന് സിജു പറഞ്ഞു.

siju sunny

രോമാഞ്ചം ഒരു ഭാഗ്യ ചിത്രം തന്നെയാണ്, ഒരു തുടക്കക്കാരൻ ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലുള്ളവരുമായ ഒരുപാട് പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു. പുതിയ സിനിമകളിലേക്ക് വിളിക്കുന്നുണ്ടെന്നും സിജു പറഞ്ഞു.

- Advertisement -

പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തന്നെ ഓഡിഷനുകൾക്ക് പോകുമായിരുന്നു. പക്ഷേ ഒന്നും വർക്ക് ആയില്ല. എൻജിനീയറിങ് കഴിഞ്ഞപ്പോഴും എന്റെ ലക്‌ഷ്യം സിനിമ തന്നെ ആയിരുന്നു. വീട്ടിൽ നിന്നുള്ള സമ്മർദം കാരണം സൗദിയിലേക്ക് പോയി. അവിടെയെത്തിയിട്ടും ഓഡിഷന് ഫോട്ടോ അയയ്‌ക്കൽ നിർത്തിയില്ല. നാട്ടിൽ അവധിക്ക് വരുമ്പോഴെങ്കിലും സിനിമയിൽ ചാൻസ് കിട്ടിയാലോ എന്നായിരുന്നു ചിന്ത.

എഴുത്തൊക്കെ ഉണ്ടായിരുന്നു, ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഞാൻ എഴുതിയ തിരക്കഥയ്ക്ക് ഒരു നിർമാതാവിനെ കിട്ടിയപ്പോൾ സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. പക്ഷേ ആ സിനിമ നടന്നില്ല. അപ്പോഴാണ് കോവിഡ് വന്നത്. കണ്ടന്റ് എഴുതി ഞാൻ തന്നെ വിഡിയോ ചെയ്തു തുടങ്ങി. അതിൽ ഒരു വിഡിയോ ജിത്തു ചേട്ടൻ കാണാനിടയായി. അങ്ങനെയാണ് ഈ സിനിമയിലേക്ക് വരുന്നതെന്ന് സിജു പറഞ്ഞു.

സംവിധായകൻ വിളിച്ച് കഥ പറഞ്ഞ ശേഷം വൃത്തിയില്ലാത്ത മുകേഷ് എന്ന കഥാപാത്രമാകാൻ വീട്ടിൽ ഷർട്ട് ഇടാതെ നടക്കാൻ പറഞ്ഞെന്ന് സിജു പറയുന്നു. അന്നുമുതൽ ഒരു ഉഴപ്പനായി ജീവിക്കാൻ തുടങ്ങി. മുടി വെട്ടാതെ, നഖം വെട്ടാതെ, ഷർട്ട് ഇടാതെ നടക്കുന്ന എന്നെ കണ്ടിട്ട് വീട്ടിൽ പോലും എല്ലാവർക്കും വെറുപ്പായി. എനിക്കെന്തെങ്കിലും പറ്റിയതാണോ എന്ന അവരുടെ പേടി കണ്ടിട്ട് സിനിമയ്ക്കാണെന്ന് പറഞ്ഞു.

വീട്ടുകാരോടു മാത്രമേ പറഞ്ഞുള്ളൂ സുഹൃത്തുക്കളോടോ നാട്ടുകാരോടോ പറഞ്ഞില്ല. അവരുടെ വിചാരം എനിക്കെന്തോ കാര്യമായി സംഭവിച്ചു എന്നായിരുന്നുവെന്നും സിജു ഓർത്തു.

അഞ്ചു വർഷം മുൻപ് സൗബിൻ ഇക്ക ചെയ്ത പറവയുടെ ഓഡിഷന് ഞാൻ പോയിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തിരുന്നു. പക്ഷെ ആ ചിത്രത്തിലേക്ക് അവസരം ലഭിച്ചില്ല. രോമാഞ്ചത്തിന്റെ ലൊക്കേഷനിൽ വച്ച് യാദൃച്ഛികമായി പടം ഫോണിലെ മെമ്മറിയിൽ വന്നു.

ഞാൻ സൗബിക്കയെ കാണിച്ചു, സൗബിക്കക്ക് അന്നത്തെ കാര്യമൊന്നും ഓർമ്മയില്ല. അദ്ദേഹം ആഹാ കൊള്ളാമല്ലോ എന്ന് പറഞ്ഞു. അർജുനേട്ടനും നല്ല കൂൾ ആയ മനുഷ്യനാണ്. നമുക്ക് എന്തെങ്കിലും തെറ്റ് പറ്റിയാലും കുഴപ്പമില്ല, ഒന്നുകൂടി ചെയ്യാം എന്നൊക്കെ പറഞ്ഞ് സപ്പോർട്ട് ചെയ്യുമായിരുന്നു.

sju sunny

എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സിനിമ കണ്ടു ബന്ധുക്കൾ സിനിമ കണ്ടിട്ട് അയച്ച ശബ്ദ സന്ദേശങ്ങൾ അമ്മ എനിക്ക് അയച്ചു തരാറുണ്ട്. എന്റെ പപ്പയുടെ ബന്ധത്തിലെ ഒരു അമ്മച്ചി എന്റെ പടം കാണാൻ പോയി, അമ്മച്ചി അങ്ങനെ പടമൊന്നും കാണുന്ന ആളല്ല.

പടം കണ്ടിട്ട് അമ്മച്ചി എന്റെ മമ്മിയെ വിളിച്ചു പറഞ്ഞു, ‘എടി മേഴ്‌സി അവന് അവർ ഒരു ഷർട്ട് പോലും കൊടുത്തില്ല, അവനെ അവര്‍ എപ്പോഴും ഒരു കക്കൂസിൽ കിടത്തിയിരിക്കുവാ, അത് കണ്ടിട്ട് കുറേപേർ ഇരുന്നു കയ്യടിച്ച് ചിരിക്കുന്നു,’ എന്ന്.

അവരുടെ മനസ്സിൽ അവരുടെ കൊച്ചുമോനെ വളരെ മോശമായി എല്ലാവരും കാണുന്നു എന്നാണ് തോന്നിയത്. അപ്പൊ എന്റെ മമ്മി പറഞ്ഞു, ‘അങ്ങനെ അല്ല അമ്മച്ചി അവന്റെ സിനിമയിലെ റോള് അങ്ങനെ ആണ്’. അമ്മച്ചിക്ക് അത്രയും വെറുപ്പ് തോന്നിയെങ്കിൽ എന്റെ കഥാപാത്രം വിജയിച്ചു എന്നാണ് തോന്നുന്നതെന്ന് സിജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

Popular this week