24.4 C
Kottayam
Tuesday, June 9, 2026

ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും; അനശ്വര രാജന്‍

Must read

കൊച്ചി:സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേര്‍സിന് മമിതയും അനശ്വരയും നല്‍കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു ദിവസം ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ വ്യത്യസ്തമായ മറുപടികളായിരുന്നു അനശ്വരയും മമിതയും നല്‍കിയത്. അനശ്വരയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ് അത്. ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും, വേദന കാരണം ഷൂട്ടിംഗ് നിര്‍ത്തി വെച്ചിട്ടുണ്ടെന്നും അനശ്വര പറയുന്നു.

‘പീരിയഡ്‌സിന്റെ സമയത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാത്തവരില്‍ ഒരാളാണ് ഞാന്‍. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ഗേള്‍സ് സ്‌കൂളില്‍ പഠിച്ച എന്നോട് ടീച്ചര്‍മാര്‍ ചോദിക്കാറുണ്ട് എല്ലാവര്‍ക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്.

ഗേള്‍സ് സ്‌കൂളിലെ ടീച്ചര്‍മാരാണ് പറയുന്നത്. അവര്‍ക്ക് അറിയുമോ എന്നറിയില്ല, എല്ലാവര്‍ക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും,’ എന്നും അനശ്വര രാജന്‍ പറഞ്ഞു.

- Advertisement -

ആണ്‍കുട്ടി ആയി മാറിയാല്‍ ആര്‍ത്തവ കാലത്തെ വേദന സഹിക്കണ്ടല്ലോ എന്നാണ് മമിത പറയുന്നത്. ;എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്‌സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്‌സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന്‍ വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,’ എന്നും മമിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

Popular this week