27.5 C
Kottayam
Sunday, June 7, 2026

‘കൈയിൽ അഞ്ച് പൈസയില്ല, തല വെട്ടിയാലും ഉദ്യോ​ഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ല’; നയം വ്യക്തമാക്കി മമതാ ബാനർജി

Must read

കൊൽക്കത്ത: തലവെട്ടിയാലും സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഡിഎ വർധിപ്പിക്കില്ലെന്ന് ബം​ഗാൾ മുഖ്യമന്ത്രി നിയമസഭയിൽ. ഡിഎ വിഷയത്തിൽ പ്രതിപക്ഷ സമരത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാന ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകാൻ പണമില്ല. പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും ഇടതുപക്ഷവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുകയാണ്.

അവർ കൂടുതൽ ചോദിക്കുന്നു, ഞാൻ എത്ര തരും. സർക്കാരിന് ഇനി ഡിഎ കൊടുക്കാൻ പറ്റില്ല. ഞങ്ങളുടെ പക്കൽ പണമില്ല. മൂന്ന് ശതമാനം ഡിഎ കൂടി തന്നിട്ടുണ്ട്. അതിൽ തൃപ്തരല്ലെങ്കിൽ എന്റെ തല വെട്ടിയേക്കാം. എന്നാലും ഇനി വർധിപ്പിക്കാനാകില്ലെന്ന് മമതാ ബാനർജി പറഞ്ഞു. .

ഫെബ്രുവരി 15 ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർക്ക് മാർച്ച് മുതൽ 3 ശതമാനം അധിക ഡിഎ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ, സംസ്ഥാനം അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനം ഡിഎയായി നൽകിയിരുന്നത്.  വിഷയത്തിൽ ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരെ മമതാ ബാനർജി ആഞ്ഞടിച്ചു.

- Advertisement -

- Advertisement -

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്. ഇന്ന് ബിജെപിയും കോൺഗ്രസും സിപിഎമ്മും ഒരുമിച്ചിരിക്കുന്നു. വേതനം സഹിതം ഇത്രയധികം അവധികൾ നൽകുന്ന മറ്റേത് സർക്കാരാണ് ഇവിടെയുള്ളതെന്നും മമത ബാനർജി ചോദിച്ചു.

സർക്കാർ ജീവനക്കാർക്ക് 1.79 ലക്ഷം കോടി ഡിഎയായി നൽകി. ഞങ്ങൾക്ക് ശമ്പളത്തോടുകൂടിയ 40 ദിവസത്തെ അവധിയുണ്ട്. എന്തിനാണ് കേന്ദ്ര സർക്കാരുമായി താരതമ്യം ചെയ്യുന്നത്? ഞങ്ങൾ സൗജന്യമായി അരി നൽകുന്നു. പക്ഷേ പാചക വാതകത്തിന്റെ വില നോക്കൂ. അവർ പ്രതിദിനം വില വർധിപ്പിച്ചെന്നും മമതാ ബാനർജി പറഞ്ഞു.  

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിരവധി സംഘടനകൾ ജനുവരി മുതൽ കേന്ദ്രം നൽകുന്ന ഡിഎ സംസ്ഥാന സർക്കാറും നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധ സൂചകമായി ഫെബ്രുവരി 20, 21 തീയതികളിൽ ജീവനക്കാർ 48 മണിക്കൂർ ‘പെൻ ഡൗൺ’ സമരം നടത്തി. മാർച്ച് 10 ന് അനിശ്ചിതകാല സമരമാണെന്നാണ് സർക്കാർ ജീവനക്കാരുടെ മുന്നറിയിപ്പ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

Popular this week