24 C
Kottayam
Sunday, June 7, 2026

‘സ്വന്തം വസ്ത്രം തിരിച്ചറിയാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല’; സ്വന്തം ജാക്കറ്റ് മണത്തറിഞ്ഞ് അശ്വിന്‍, ട്രോള്‍ വീഡിയോ

Must read

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ മോശമല്ലാത്ത ഫോമിലാണ് ആര്‍ അശ്വിന്‍. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ മൂന്ന് വിക്കറ്റ് നേടാന്‍ അശ്വിനായിരുന്നു. നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ മത്സരത്തിന് മുമ്പുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വന്തം ജാക്കറ്റ് തിരഞ്ഞെടുക്കാന്‍ അശ്വിന്‍ ഉപയോഗിച്ച വഴിയാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ ചിരി പടര്‍ത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിംബാബ്വെ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും ടോസിനായി വന്നപ്പോഴായിരുന്നു സംഭവം. ഇരുവരുടേയും പിന്നില്‍ അശ്വിനുണ്ടായിരുന്നു. താനുപയോഗിച്ച ജാക്കറ്റ് ഏതെന്ന് അറിയാന്‍ അശ്വിന്‍ ബുദ്ധിമുട്ടി. അതേസമയം, തന്നെ ക്യാമറയില്‍ ഒപ്പുന്നുണ്ടെന്നുള്ള കാര്യം അശ്വിന്‍ അറിഞ്ഞതേയില്ല. രണ്ട് ജാക്കറ്റും അശ്വിന്‍ ഒന്നൊന്നായി മണത്തു നോക്കി തന്റെ ജഴ്‌സി ഏതെന്ന് കണ്ടുപിടിക്കുകയായിരുന്നു. തന്റെ ജഴ്‌സി തിരിച്ചറിഞ്ഞ താരം മറ്റേത് ഗ്രൗണ്ടില്‍ ഇട്ട് പോവുകയും ചെയ്തു. വീഡിയോ കാണാം..

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ചോദിക്കുന്നത് നിങ്ങളെന്താണ് ചെയ്യുന്നതെന്നാണ്. വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഹര്‍ഭജന്‍ ചോദ്യം ഉന്നയിച്ചത്. അശ്വിന്‍, എന്താണ് നിങ്ങള്‍ മണത്തുനോക്കുന്നത്. എന്നാണ് ചിരിക്കുന്ന മൂന്ന് സ്‌മൈലി പങ്കുവച്ചുകൊണ്ട് അശ്വിന്‍ ചോദിച്ചത്.

നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്. ബോയ്‌സ് ഹോസ്റ്റലില്‍ ഡ്രസ് തിരിച്ചറിയുന്നത് ഇത്‌പോലെയാണെന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം വസ്ത്രം കണ്ടെത്താന്‍ ഇതിലും മികച്ച മറ്റൊരു മാര്‍ഗമില്ലെന്നാണ് മറ്റൊരു മറുപടി. മുഴുവന്‍ ആണ്‍കുട്ടികളുടെയും പ്രതിനിധിയാണ് അശ്വിനെന്ന് വേറൊരു കമന്റ്.

- Advertisement -

സെമിഫൈനലില്‍ വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാകിസ്ഥാന്‍, സിംബാബ്‌വെ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. പാകിസ്ഥാനാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. നെതര്‍ലന്‍ഡ്‌സിനോടും പാകിസ്ഥാനോടും തോറ്റ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week