26 C
Kottayam
Saturday, June 6, 2026

കുടിയ്ക്കാന്‍ തുള്ളിവെള്ളമില്ല; ടെക്കികൾ കൂട്ടത്തോടെ ബെംഗളൂരൂ വിടുന്നു, ഇന്ത്യയുടെ സിലിക്കണ്‍ വാലി കടുത്ത പ്രതിസന്ധിയിലേക്ക്‌

Must read

ബെംഗളൂരു: നഗരത്തിൽ ജലപ്രതിസന്ധി രൂക്ഷമാകുകയാണ്. ഗാ‍ർഹിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് മിക്കവരും. ടെക്കികളിൽ പലരും വ‍ർക്ക് ഫ്രം ഹോം ചോദിച്ച് നാടുകളിലേക്ക് മടങ്ങുന്നു.
ബെംഗളൂരുവിൽ പലരും വെള്ളത്തിനായി ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്. പലതും വറ്റി വരണ്ടു.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ വസതിയിലേത് ഉൾപ്പെടെ 3000-ത്തിലധികം കുഴൽക്കിണറുകൾ നഗരത്തിൽ മാത്രം വറ്റി വരണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത കടുത്ത ജലക്ഷാമമാണ് ബെംഗളൂരുവിൽ. 15 വർഷമായി കുഴൽക്കിണറിലെ വെള്ളം ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നവ‍ർ പോലും ഇപ്പോൾ വെള്ളമില്ലാതെ വലയുന്നു.വീടുകളിൽ മാത്രമല്ല ഓഫീസുകളിലും സ്കൂളിലും ആശുപത്രികളിലും ഒന്നും വെള്ളം ഇല്ലാത്ത അവസ്ഥ.


ഉയർന്ന വീട്ടുവാടക നൽകി പ്രീമിയം അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്നവർ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാത്തതിനാൽ പൊറുതിമുട്ടിയിരിക്കുന്ന പോസ്റ്റുകൾ എക്സിൽ ഉൾപ്പെടെ ഷെയർ ചെയ്യുന്നു. കഴിഞ്ഞ 30-40 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കർണാടക നേരിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്രയും താലൂക്കുകൾ കടുത്ത വരൾച്ചയുടെ പിടിയിലായത് ഇതാദ്യമായാണെന്ന് ഡി ശിവകുമാർ പറയുന്നു. കർണാടകയിലെ 240 താലൂക്കുകളിൽ 233ലും വരൾച്ച. 196 താലൂക്കുകൾ അതി വരൾച്ചയുടെ പിടിയിൽ.

അതികഠിനമായ വേനലും വരൾച്ചയും ഭാവിയിൽ കുറെ നഗരങ്ങൾ സമാനമായ പ്രതിസന്ധിയിലൂടെ കടന്നുപോകും എന്നതിൻെറ കൂടെ സൂചനയാണ്. ഓരോ തുള്ളി വെള്ളവും അമൃത് പോലെ സംരക്ഷിക്കപ്പെടേണ്ടതിൻെറ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

- Advertisement -

അടുത്ത അഞ്ച് മാസത്തേക്ക് ബെഗളൂരിവിൽ 8000 ദശലക്ഷം ക്യുബിക് ഫീറ്റ് എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നഗരത്തിലെ ജലവിതരണ സംവിധാനത്തിനാകുമെന്നാണ് അധികാരികൾ പറയുന്നതെങ്കിലും കടുത്ത വരൾച്ച തുടർന്നാൽ ഇതായിരിക്കില്ല സ്ഥിതി.

- Advertisement -


ബംഗളൂരു, രാമനഗര, മഗഡി, ദൊഡ്ഡബല്ലാപുര, ഹൊസ്‌കോട്ട് എന്നിവിടങ്ങളിൽ ജലസേചനത്തിനുള്ള കുഴൽക്കിണറുകൾ ഉണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അവിടെ നിന്ന് വെള്ളമെടുക്കുമെന്നുമാണ് തീരുമാനം എങ്കിലും ഈ പ്രതിസന്ധി മുന്നിൽക്കണ്ട് വരും വ‍ർഷങ്ങളിലേക്കും മുൻകരുതലുകൾ ആവശ്യമാണ്.

ബെംഗളൂരു നഗരത്തിൽ ജലക്ഷാമം രൂക്ഷമായപ്പോൾ വിൻഡ്‌സർ സ്ക്വയറിലെ പ്രതിമയ്ക്ക് മുന്നിലെ വാട്ടർഫൗണ്ടനിൽ നിന്ന് വെള്ളം പാഴാകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വെള്ളം ഇങ്ങനെ പാഴാകുന്നത് പോലും ഒഴിവാക്കേണ്ടിയിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week