23.1 C
Kottayam
Tuesday, October 15, 2024

ചില സംശയങ്ങളുണ്ട്’, മുകേഷിനെതിരായ പീഡന പരാതിയില്‍ മേതില്‍ ദേവിക

Must read

കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് നര്‍ത്തകിയും മുന്‍ ഭാര്യയുമായ മേതില്‍ ദേവിക. ഒരു മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണത്തിന്റെ ഉദ്ദേശം വളരെ സംശയാസ്പദമാണെന്നാണ് മേതില്‍ ദേവിക അഭിപ്രായപ്പെട്ടത്.

‘കേസില്‍ മുകേഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഈ പ്രത്യേക ആരോപണത്തില്‍, എനിക്ക് സത്യം അറിയാമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും മുന്‍വിധി കല്‍പ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിന്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്’ – മേതില്‍ ദേവിക പറഞ്ഞു.

മുകേഷുമായുളള ദാമ്പത്യ ജീവിതം വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്, ശത്രുക്കളായി കഴിയേണ്ട സാഹചര്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങള്‍ ചെയ്യാനുണ്ട്. എന്നാല്‍ ഒരു ഭാര്യ എന്ന നിലയില്‍ ഞാന്‍ ആ ബന്ധത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി’ എന്നും അഭിമുഖത്തില്‍ മേതില്‍ ദേവിക പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യഥാര്‍ത്ഥ ആരോപണങ്ങളും വ്യാജ ആരോപണങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇക്കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആണായാലും പെണ്ണായാലും ഗുരുതരമായ ശിക്ഷ നേരിടേണ്ടിവരും. റിപ്പോര്‍ട്ടിന്റെ പിന്നിലെ മുഴുവന്‍ ലക്ഷ്യവും നിസ്സാരമായി കാണരുതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗൗരവം കാണാതെ പോകരുതെന്നും മേതില്‍ ദേവിക അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

ഹേമ കമ്മിറ്റി: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ‘കേസെടുക്കാവുന്ന പരാതികളുണ്ട്’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...

സെഞ്ച്വറിക്ക് തൊട്ടരികിലും തകര്‍ത്തടിച്ചത്‌ എന്തിനെന്ന് സൂര്യ; മറുപടി നല്‍കി സഞ്ജു,കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദ്‌:ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയായ 10 വയസുകാരന്‌

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍...

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

Popular this week