FeaturedHome-bannerNationalNews
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകൻ്റെ വിജയം റദ്ദാക്കി
ചെന്നൈ:തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പു വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാഡിഎംകെയ്ക്കു തമിഴ്നാട്ടിലുള്ള ഏക എംപി സ്ഥാനവും നഷ്ടപ്പെട്ടു. അണ്ണാഡിഎംകെ വിമത നേതാവ് ഒ.പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 76,319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
എന്നാൽ, ഈ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടിനായി എംപി. തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകി, അധികാര ദുർവിനിയോഗം നടത്തി തുടങ്ങിയ ആരോപണങ്ങളാണു ഹർജിയിലുണ്ടായിരുന്നത്. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി തള്ളിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News