27.5 C
Kottayam
Sunday, June 7, 2026

ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാർ, സ്പർശനം പോലുമില്ലാതെ ഹൈടെക് മോഷണം : നാടോടി സ്ത്രീകളുടെ പുതിയ മോഷണ രീതികൾ

Must read

കൊല്ലം : കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് വീട്ടമ്മയുടെ പണമടങ്ങിയ പേഴ്സ് കവര്‍ന്ന രണ്ട് നാടോടി യുവതികളെ അറസ്റ്റ് ചെയ്തു .

തമിഴ്നാട് സ്വദേശിനികളായ ശെല്‍വി(32), പ്രിയ(30) എന്നിവരെയാണ് പിടികൂടിയത്. നെടുവത്തൂര്‍ കിള്ളൂര്‍ സ്വദേശി റോസമ്മയുടെ പേഴ്സാണ് ഇവര്‍ ബസിനുള്ളില്‍ വച്ച്‌ അപഹരിച്ചത്.

സ്റ്റാന്‍ഡില്‍വച്ച്‌ രണ്ട് യുവതികള്‍ ബസില്‍നിന്ന് ഇറങ്ങിയോടുന്നത് മറ്റ് യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പോലീസും യാത്രക്കാരും നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ബസില്‍ നിന്ന് ഇരുവരെയും പിടികൂടിയത്.

ബസ് സ്റ്റാന്‍ഡുകളിലും തിരക്കുള്ള മറ്റിടങ്ങളിലും ബസുകള്‍ക്കുള്ളിലുമൊക്കെയായി നാടോടികള്‍ വീണ്ടും സജീവമാകുകയാണെന്ന് പോലീസ് പറഞ്ഞു .

- Advertisement -

പഴയപോലെ മുഷിഞ്ഞ വേഷത്തിലല്ല ചുരിദാറോ സാരിയോ ധരിച്ച്‌ മാന്യമായ വേഷത്തിലെത്തുന്ന ഈ സ്ത്രീകളെ ആരും സംശയിക്കില്ല. മൊബൈല്‍ ഫോണും ഹൈടെക് ബാഗുമൊക്കെ നാടോടികളുടെ കൈയിലുമുണ്ടാകും. ചുരിദാറിനുള്ളില്‍ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടന്‍ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളില്‍ ധരിച്ച ചുരിദാര്‍ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ കണ്ടെത്താനുമാകില്ല.

- Advertisement -

നിമിഷനേരംകൊണ്ട് മാല പൊട്ടിയ്‌ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാല പൊട്ടിയ്‌ക്കുമ്ബോള്‍ ശരീരത്ത് സ്പര്‍ശിക്കുകപോലും ഇല്ല. ഒന്നിലധികം പേരാണ് ഒരു ബസില്‍ കയറുക. ചെറിയ കുട്ടികളും സംഘത്തിലുണ്ടാകും.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ മുപ്പതില്‍പരം മാലപൊട്ടിയ്‌ക്കലും പേഴ്സ് അപഹരിച്ചതുമായ പരാതികള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തിയിട്ടുണ്ട്. . പരാതി വാങ്ങിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാറുപോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week