24.5 C
Kottayam
Friday, June 5, 2026

തൊണ്ടി മുതലിനൊപ്പം താമരശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയും,മലപ്പുറത്തെ കള്ളനെ കൊച്ചിയില്‍ പിടിച്ചപ്പോള്‍ പോലീസ് ഞെട്ടി

Must read

കൊച്ചി: മലപ്പുറത്തു നിന്ന് കളളനെ തേടി കൊച്ചിയിലെത്തിയ പൊലീസ് കളളനൊപ്പം താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിക്കുകയും ബന്ധുക്കളും പോലീസും അന്വേഷിച്ചു വരികയുമായിരുന്നു. ഫുട്‌ബോള്‍ ടറഫ് സ്റ്റേഡിയങ്ങളില്‍ നിന്ന് വില കൂടിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന താമരശേരി സ്വദേശി ഷിഹാബുദ്ദീനാണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.

പെരിയമ്പലത്തെ ഫുട്‌ബോള്‍ ടറഫ് സ്റ്റേഡിയത്തില്‍ നിന്ന് വിലയേറിയ മൂന്നു മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും ഇരുപതിനായിരം രൂപയും മോഷണം പോയ കേസില്‍ കളളനെ തേടിയാണ് പൊലീസ് എറണാകുളം കളമശേരിയിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ആഢംബരവീട് പൂട്ടിക്കിടക്കുകയായിരുന്നു. പിന്നീട് പ്രതി ഷിഹാബുദ്ദീന്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കൂടെ താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായി മോഷണം നടത്തിക്കിട്ടുന്ന പണം ആഢംബര ജീവിതത്തിനു വേണ്ടി ചിലവഴിക്കുകയായിരുന്നു ഷിഹാബുദ്ദീന്‍.

രാത്രി പത്തിനു ശേഷമാണ് പെരിയമ്പലത്തെ സ്റ്റേഡിയത്തില്‍ നിന്ന് കളിക്കാനെത്തിയവരുടെ വസ്തുക്കള്‍ മോഷണം പോയത്. സി.സി.ടി.വിയില്‍ നിന്ന് ചുവന്ന കാറിലാണ് പ്രതി സഞ്ചരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഷിഹാബുദ്ദീനിലേക്ക് എത്തിയത്.ഇയാള്‍ താമസിച്ച വീട്ടില്‍ നിന്ന് ഒട്ടേറെ മോഷണവസ്തുക്കളും കണ്ടെടുത്തു.

പെണ്‍കുട്ടികളെ പല പ്രലോഭനങ്ങള്‍ നല്‍കി വാടകക്കെടുക്കുന്ന ആഢംബര വീടുകളില്‍ എത്തിച്ച് പ്രതി പീഡനത്തിന് ഇരയാക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.ഇയാള്‍ മലപ്പുറത്തെ ഹോട്ടലില്‍ താമസിച്ചതിന്റെ സി.സി.സി.വി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. പ്രതിയെ പിടികൂടിയതോടെ 21 മോഷണക്കേസുകള്‍ കൂടി തെളിഞ്ഞു. കണ്ണൂര്‍ ,കതിരൂര്‍ ,കൂത്തുപറമ്പ് , വൈത്തിരി, വേങ്ങര,വഴിക്കടവ് , എടവണ്ണ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകളുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week