25.5 C
Kottayam
Thursday, May 9, 2024

പൂട്ടിക്കിടക്കുന്ന 4 സ്റ്റാർ ഹോട്ടലിൽ മോഷണം നടത്തിയ ആൾ പിടിയിൽ

Must read

കൊച്ചി:കലൂർ കത്രികടവ് റോഡിൽ പ്രവർത്തിച്ചിരുന്ന മാരിയോസ് 4 സ്റ്റാർ ഹോട്ടലിൽ അതിക്രമിച്ചു കയറി രാത്രി മോഷണം നടത്തിയ വടുതല ചാണ്ടി മാസ്റ്റർ റോഡിൽ താമസം ജോസി (57) നെ മോഷണ സാധനങ്ങളുമായി എറണാകുളം നോർത്ത് പോലീസ് പിടികൂടി. മോഷണം ചെയ്തെടുത്ത സാധനങ്ങൾ കടത്തുന്നതിനായി ഓട്ടോ വിളിക്കാനായി നിൽക്കുമ്പോൾ ആണ് ഇയാളെ KK റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് പാർട്ടി കണ്ടത്. പോലീസിനെ കണ്ടു അവിടെനിന്നും കടന്നു കളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നും മോഷണം ചെയ്തെടുത്ത ലക്ഷകണക്കിന് രൂപ വിലവരുന്ന പാത്രങ്ങളും മറ്റും കണ്ടെടുത്തത്. ഹോട്ടൽ ഉടമയ്ക്കെതിരെ ഹൈദരാബാദ് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ സെഷൻസ് കോടതി അറ്റാച്ച് ചെയ്ത ഹോട്ടലാണ് ഇത്. 2013 മുതൽ ഹോട്ടൽ പൂട്ടി കിടക്കുകയാണ് നോർത്ത് SHO സിബി ടോം, SI അനസ്, ASI അജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week