27.6 C
Kottayam
Thursday, June 4, 2026

അയല്‍പക്കത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ രണ്ട് പേര്‍ മതില്‍ച്ചാടി കടക്കുന്നത് കണ്ടു; ദൃശ്യങ്ങള്‍ വീട്ടുടമസ്ഥന് അയച്ചുകൊടുത്തു; പിന്നാലെ ഉടമ എത്തി വീട് പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് ലക്ഷങ്ങളുടെ സ്വര്‍ണ മോഷണം; കള്ളന്‍മാര്‍ അകത്ത് കടന്ന് ടോയ്‌ലറ്റിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത്

Must read

കൊച്ചി: അയല്‍വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ രണ്ട് പേര്‍ മതില്‍ച്ചാടി കടക്കുന്നത് കണ്ടു. ദൃശ്യങ്ങള്‍ വീട്ടുടമസ്ഥന് അയച്ചുകൊടുത്തു. തുടര്‍ന്ന് ഉടമ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് ലക്ഷങ്ങളുടെ സ്വര്‍ണ മോഷണം. കലൂരിലെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 45 ലക്ഷം രൂപ വിലവരുന്ന 79 പവന്‍ സ്വര്‍ണവും ആധാരങ്ങളുമാണ് മോഷണം പോയത്. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്സ് ലെയിനിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടില്‍ വെള്ളിയാഴ്ചയാണ് മേഷണം നടന്നത്.

ഏകദേശം 12.40നാണ് മോഷ്ണം നടന്നത്. രണ്ട് പേര്‍ വീടിന്റെ മതില്‍ ചാടി കടക്കുന്നത് സിസിടിവിയില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറഞ്ഞു. ടോയ്‌ലറ്റിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് കിടപ്പുമുറിയില്‍ എത്തിയ മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

പ്രത്യേക പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ വച്ച് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഈ വീടിനും പരിസരത്തും സ്ഥിരമായി ആക്രി പെറുക്കുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ എ.സി.പി സി. ജയകുമാര്‍ പറഞ്ഞു. നഗരത്തില്‍ രാത്രി തങ്ങുന്ന സംഘങ്ങളെയും പരിശോധിക്കുന്നുണ്ട്. സ്ഥിരം മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തു. അടുത്തിടെ ജയില്‍ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. മറ്റേതെങ്കിലും സംസ്ഥാന സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക.

- Advertisement -

കെ.എസ്.ഇ.ബിയില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറായ വീട്ടുടമ തൃശൂരിലും ബാങ്ക് ജീവനക്കാരിയായ ഭാര്യ ബംഗളൂരുവിലുമാണ് ജോലി ചെയ്യുന്നത്. മക്കളും ഇതര സംസ്ഥാനങ്ങളിലാണ് താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week