27.4 C
Kottayam
Thursday, June 4, 2026

കസ്റ്റഡി കൊലപാതം; ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ

Must read

ഷിംല: ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഐജി സാഹുർ ഹൈദർ സെയ്ദിയെയാണ് തിങ്കളാഴ്ച ചണ്ഡിഗഡിലെ സിബിഐ കോടതി ശിക്ഷിച്ചത്. 2017ൽ ഷിംലയിൽ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച കേസിലാണ് നടപടി. ഐജി ഉൾപ്പെടെ 8 പൊലീസ് ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജനുവരി 18നാണ് കേസിൽ  ഹൈദർ സെയ്ദി കുറ്റക്കാരനാണന്ന് സിബിഐ ജഡ്ജ് അൽക്ക മാലിക് വിധിച്ചത്. 

ഡെപ്യൂട്ടി സൂപ്രണ്ട് മനോജ് ജോഷി 2017ൽ എസ് ആയിരുന്ന രാജീന്ദർ സിഗ്, അസിസ്റ്റന്റ് എസ്ഐ ദീപ്ചാന്ദ് ശർമ, കോൺസ്റ്റബിൾമാരായ മോഹൻലാൽ, സൂറത്ത് സിംഗ്, റഫി മൊഹമ്മദ്, രഞ്ജിത് സറ്റേറ്റ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അന്നത്തെ പൊലീസ് സൂപ്രണ്ടിനെ കോടതി കേസിൽ കുറ്റ വിമുക്തനാക്കിയിട്ടുണ്ട്. കൊലപാതകം, മുറിവേൽപ്പിക്കൽ, തെറ്റായ രീതിയിൽ കുറ്റം സമ്മതിക്കാനുള്ള ശ്രമം, വ്യാജ തെളിവ് നൽകൽ, വ്യാജ തെളിവ് ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജ രേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 

- Advertisement -

- Advertisement -

2017 ജൂലൈ 18നാണ് സൂരജ് എന്ന യുവാവിനെ കൊട്ഖായ് പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജൂലൈയിൽ കൊട്ഖായിൽ നിന്ന് 16കാരിയെ കാണാതായ കേസിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ ഹലൈല വനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പ്രത്യാക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവ് അടക്കം 6 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരാൾ കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week