കണ്ണൂര്‍: പുതുവര്‍ഷ രാത്രിയില്‍ മാസ്കും പി.പി.ഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയ കൊട്ടിയൂര്‍ ടൗണിലെ മൂന്ന് കടകളില്‍ മോഷണം. പണവും അമ്പതിനായിരം രൂപയുടെ സിഗരറ്റും ഹെല്‍ത്ത് ഡ്രിങ്കുകളും ബ്യൂട്ടി സോപ്പുകളും കവര്‍ന്നതായി പോലീസ് പറയുന്നു. ഇതിന് പുറമേ ഉപ്പും മോഷ്ടിച്ചിട്ടുണ്ട്.
കൊട്ടിയൂര്‍ ടൗണിലെ മലബാര്‍ സ്റ്റോഴ്സ്, കൊട്ടിയൂര്‍ ട്രേഡേഴ്സ് എന്നീ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഷീന്‍ ബേക്കറിയിലുമാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. ഒരു കടയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. രാത്രി 12.30 നു ശേഷമാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.
സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആള് താമസമുണ്ടായിരുന്ന മുറികള്‍ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ എത്തിയ വെങ്ങലോടിക്ക് സമീപം വച്ച് മോഷ്ടാക്കള്‍ വാഹനത്തില്‍ കയറി പോയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. വെങ്ങലോടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പോലീസ് നായ കയറി.