തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടില്‍ നടന്ന മോഷണം പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നു. വീട്ടിലെ അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് കള്ളന്‍ അകത്തു കയറിയതാണ് ദുരൂഹത ഉളവാക്കുന്നത്.
സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ന്‍ ഉള്‍പ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിലെ ജനാലകളോ ഒന്നും തന്നെ തകര്‍ത്തിട്ടുമില്ല. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം സിഐ പറഞ്ഞു. ഗോവിന്ദന്റെ മകള്‍ക്ക് വ്യാഴാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്രേസ്ലെറ്റും മോതിരവും കമ്മലുമാണ് കവര്‍ന്നത്.
https://youtu.be/S_zNA-zd8pY
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News