27.8 C
Kottayam
Thursday, May 30, 2024

കോട്ടയം എം.പി തോമസ് ചാഴിക്കാടൻ്റെ വീട്ടിൽ മോഷണ ശ്രമം.

Must read

കോട്ടയം എം.പി തോമസ് ചാഴിക്കാടൻ്റെ വീട്ടിൽ മോഷണ ശ്രമം.എം.പിയുടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിലാണ് ഇന്ന് പുലർച്ചെ 4.30 ഓടെ സംഭവം നടന്നത്.എം.പിയുടെ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ജനൽ തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

ലക്ഷ്യം കവർച്ച തന്നെയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.വീടിൻ്റെ ജനൽചില്ലുകളും, ഗ്രീല്ലുകളും തകർത്തു.പോലിസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.തോമസ് ചാഴിക്കാടൻ എം.പി നിലവിൽ ഡൽഹിയിലാണ്.

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week