KeralaNews

തെച്ചിക്കോട്ട് രാമചന്ദ്രനില്ല; എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുര നട തുറക്കും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണയും എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുര നട തുറക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് ഇത്തവണയും എറണാകുളം ശിവകുമാറിനാണ്.

പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ മടക്കികൊണ്ടുവരണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. അത് പരിഗണിക്കാതെയാണ് എറണാകുളം ശിവകുമാറിന് അവസരം നല്‍കിയത്. ഘടക പൂരങ്ങളുടെ സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

കേരളത്തിലെ ആനകളില്‍ ഒന്നാം സ്ഥാനത്തുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍ എലിഫെറ്റ് മോണിറ്ററിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് പൂരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് ആനകളെ ഉത്സവങ്ങള്‍ക്ക് അയക്കുന്നത്.

വിലക്ക് നീങ്ങിയതേടെ ഇത്തവണ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധാകര്‍. രാമചന്ദ്രന്റെ വരവോടെയാണ് വലിയ ആള്‍ക്കൂട്ടമെത്തുന്ന തരത്തിലേക്ക് പൂരവിളംബരം മാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button