EntertainmentKeralaNews
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്; രാഷ്ട്രീയപോരാട്ടം?ജോയ് മാത്യുവും ബാലചന്ദ്രന്‍ ചുള്ളിക്കാടും നേർക്കുനേർ
കൊച്ചി:ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുന്നു. കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടും നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യുവും തമ്മിലാണ് മത്സരം.
തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. സാധാരണഗതിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് പകരം നാമനിർദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറുന്നത്.
മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ട് രേഖപ്പെടുത്തുക. ഏപ്രിൽ 22നാണ് തിരഞ്ഞെടുപ്പ്. നിലവിൽ എസ് എൻ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷൻ.
ഫെഫ്കയ്ക്ക് കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ ഉണ്ടായപ്പോൾ ആദ്യം ജനറൽ സെക്രട്ടറിയായത് സംവിധായകൻ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹത്തിനുശേഷം എ.കെ സാജനായിരുന്നു ജനറൽ സെക്രട്ടറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News