CrimeKeralaNewsNews

കായംകുളത്ത് വിവാഹവാർഷികാഘോഷത്തിനിടെ യുവാവു കുത്തേറ്റു മരിച്ചു.

കായംകുളം: പുതപ്പള്ളി സ്നേഹജാലം കോളനിയിൽ വിവാഹവാർഷികാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവു കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തിൽവീട്ടിൽ ഹരികൃഷ്ണൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുകൂടിയായ ജോമോൻ എന്നയാളെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം.

ജോമോന്റെ വിവാഹവാർഷികാഘോഷം ഭാര്യവീട്ടിൽ നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ജോമോൻ ഭാര്യാമാതാവിനെ മർദ്ദിച്ചതുചോദ്യം ചെയ്തതിനെ തുടർന്നാണ് ഹരികൃഷ്ണനുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

കുത്തേറ്റ ഹരികൃഷ്ണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജോമോനെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റുമോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂയെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button