27.6 C
Kottayam
Thursday, June 4, 2026

ഭാര്യയുടെ മാനസിക പീഡനത്തേത്തുടര്‍ന്ന് യുവാവിന്റെ ഭാരം 21 കിലോഗ്രാം കുറഞ്ഞു,വിവാഹമോചനം ശരിവെച്ച് ഹൈക്കോടതി

Must read

ചണ്ഡീഗഡ്: ശാരീരിക വൈകല്യമുള്ള യുവാവിന് ഹിസാര്‍ കുടുംബകോടതി അനുവദിച്ച വിവാഹമോചനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ശരിവച്ചു.50 ശതമാനം ശ്രവണശേഷി മാത്രമേ യുവാവിനുള്ളൂ. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ ഭാരം 74 കിലോഗ്രാമില്‍ നിന്ന് 53 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് പരാതിക്കാരന്റെ വാദം.

കുടുംബ കോടതിയിലെ വിവാഹ മോചന ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ യുവതി നല്‍കിയ എല്ലാ ക്രിമിനല്‍ പരാതികളും കേസുകളും തെറ്റാണെന്ന് കോടതി കണ്ടെത്തി.

ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അര്‍ച്ചന പുരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിസാര്‍ സ്വദേശിയായ യുവതി സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ആഗസ്റ്റ് 27ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കുടുംബ കോടതി നല്‍കിയ വിവാഹമോചനം ഹൈക്കോടതി ശരിവച്ചു.

2012 ഏപ്രിലില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക്‌ഒരു മകളുണ്ട്. യുവാവ് ബാങ്കിലാണ് ജോലി ചെയ്യുന്നത്. യുവതി ഹിസാറിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ്. ഇവരുടെ മകള്‍ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.

- Advertisement -

ഭാര്യ അമിത ദേഷ്യക്കാരിയും തന്റെ കുടുംബത്തോട് യോജിച്ച്‌ പോകാന്‍ കഴിയാത്ത വ്യക്തിയുമാണെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. നിസ്സാര കാര്യങ്ങളെച്ചൊല്ലി പോലും ഇവര്‍ വഴക്കുണ്ടാക്കുമായിരുന്നു. അതിനാല്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ താന്‍ നിരന്തരം അപമാനിക്കപ്പെട്ടിരുന്നുവെന്നും എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച്‌ നിശബ്ദത പാലിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. എന്നാല്‍ ഭാര്യയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റവുമുണ്ടായില്ല.

- Advertisement -

വിവാഹ സമയം വരെ 74 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് കോടതിയില്‍ വാദിച്ച യുവാവ് വിവാഹ ശേഷം ഭാരം 53 കിലോ ആയി കുറഞ്ഞുവെന്നും വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് താന്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഭര്‍ത്താവിനോട് പെരുമാറിയിട്ടുള്ളതെന്ന് യുവതി വാദിച്ചു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം, ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും യുവതി അവകാശപ്പെട്ടു.

കേസിന്റെ വിചാരണ വേളയില്‍, 2016 ല്‍ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചുവെന്നും മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ചെന്നും ഒരിക്കലും അവളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഭര്‍ത്താവിന്റെ കുടുംബം ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിന് ശേഷം സ്ത്രീയുടെ ഉന്നത പഠനത്തിന് പോലും പണം നല്‍കിയിരുന്നുവെന്നും കോടതി കണ്ടെത്തി.

- Advertisement -

പരാതിക്കാരി ഒരു വിദ്യാസമ്പന്നയായ സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്ത്, 2013ലും 2019 ലും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ ക്രിമിനല്‍ പരാതികള്‍ നല്‍കിയ യുവതിയ്ക്ക് അതിന്റെ ഫലങ്ങളെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week