26.2 C
Kottayam
Friday, June 5, 2026

അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടി മരിച്ചു

Must read

മുംബൈ: അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. മുംബൈ എല്‍ബിഎസ് മാര്‍ഗ് വസന്ത് ഓസ്‌കാര്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന ശ്രാദുല്‍ മാംഗ്ലെ(20)യാണ് അച്ഛനായ മിലിന്ദ് മാംഗ്ലെ(55) മുത്തച്ഛന്‍ സുരേഷ് മാംഗ്ലെ(85) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആറാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ചാടി മരിച്ചത്.

സംഭവസമയത്ത് ശ്രാദുലും അച്ഛനും മുത്തച്ഛനും ഇവരുടെ സഹായിയുമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ശ്രാദുലിനോട് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറഞ്ഞശേഷം സഹായിയായ കാംബ്ലെ അടുക്കളയിലേക്ക് പോയി. ഈ സമയം അടുക്കളയിലെത്തിയ ശ്രാദുല്‍ കത്തിയെടുക്കുകയും അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

,p>ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛനെ പിന്തുടര്‍ന്ന് കുത്തിവീഴ്ത്തി. അച്ഛന്റെ മരണം ഉറപ്പിച്ചതിന് പിന്നാലെ കിടപ്പിലായ മുത്തച്ഛനെയും ഇയാള്‍ കുത്തിക്കൊന്നു. ശേഷം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. തലയിലും മറ്റുശരീരഭാഗങ്ങളിലും മുറിവേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. വീട്ടിലെ സഹായിയായ അമോല്‍ കാംബ്ലെ സംഭവസമയം ശൗചാലയത്തില്‍ കയറി വാതിലടച്ചതിനാല്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.

20-കാരനായ ശ്രാദുലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സ്ഥിരമായി മരുന്ന് കഴിക്കുന്ന ശ്രാദുല്‍ അടുത്തിടെ മരുന്നിന്റെ അളവ് കുറച്ചിരുന്നു. ഇതാകാം പെട്ടെന്നുള്ള പ്രകോപനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. വിവാഹമോചനം നേടിയ ശേഷം ശ്രാദുലിന്റെ മാതാപിതാക്കള്‍ രണ്ടിടങ്ങളിലായാണ് താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week