KeralaNewsNews

കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം:  നാഗമ്പടം സീസർ പാലസ്  ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയിൽ വീട്ടിൽ ആന്റണി മാത്യു ( 24 ) ആണ് മരിച്ചത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത് . കോട്ടയം ഡയനോവ ലാബിലെ കളക്ഷൻ ഏജന്റായിരുന്നു ആന്റണി .

ബേക്കർ ജംഗ്ഷനിൽ ഇറക്കം ഇറങ്ങി വന്ന ലോറി , അതേ ദിശയിൽ വരികയായിരുന്ന ആന്റണിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു . ലോറിയുടെ മുന്നിലേക്ക് തെറിച്ചുവീണ ആന്റണിയുടെ അരയിലൂടെ ചക്രങ്ങൾ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു . നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker