KeralaNews

യുവജോത്സ്യനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ശീതളപാനീയം നല്‍കി മയക്കി കിടത്തി; സ്വര്‍ണവും ഫോണും കവര്‍ന്ന് യുവതിയും സുഹൃത്തും

കൊച്ചി: യുവ ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ശീതളപാനീയം നല്‍കി മയക്കി കിടത്തി സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്നു. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ 24നായിരുന്നു സംഭവം. യുവതിയും സുഹൃത്തും ചേര്‍ന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങളും ഫോണുമാണ് കവര്‍ന്നത്. കേസില്‍ പ്രതികളെ തെരയുന്നതായി എളമക്കര പോലീസ് അറിയിച്ചു.

സാമൂഹിക മാധ്യമത്തിലൂടെയാണ് യുവതി ജോത്സ്യനെ പരിചയപ്പെട്ടത്. ഇതിനുശേഷം പൂജയെകുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെ കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ കൊച്ചിയിലെത്തുകയായിരുന്നു.

സുഹൃത്തിനെ കാണാമെന്ന് പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെവെച്ച് യുവതി ജ്യോത്സ്യന് പായസം നല്‍കിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു

ഭര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ട് യുവതി ഹോട്ടലില്‍നിന്ന് പുറത്തേക്കിറങ്ങി. വൈകിട്ട് ഇവര്‍ മുറിയില്‍ എത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. തുടര്‍ന്ന്, ഇയാള്‍ ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker