ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ചൈനയുള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകള്‍ കുതിച്ചുയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ മാസ്‌ക് ഉപയോ?ഗം സംബന്ധിച്ച് വീണ്ടും നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോ?ഗ്യസംഘടന.
ദീര്‍ഘദൂര വിമാനയാത്രകള്‍ ചെയ്യുന്നവരോട് മാസ്‌കുകള്‍ ധരിക്കാന്‍ അതാത് രാജ്യങ്ങള്‍ നിര്‍ദേശിക്കണമെന്ന് ലോകാരോ?ഗ്യസംഘടന വ്യക്തമാക്കി. അമേരിക്കയില്‍ ഉള്‍പ്പെടെ പുതിയ ഒമിക്രോണ്‍ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ ഉള്ളവരെല്ലാം ഈ നിര്‍ദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോ?ഗ്യസംഘടനയുടെ സീനിയര്‍ എമര്‍ജന്‍സി ഓഫീസറായ കാതറിന്‍ സ്മാള്‍വുഡ് പറഞ്ഞു.
2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായില്ല.
ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസവും അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം. ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകളില്‍ ആശങ്കയുണ്ടെന്നാണ് ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നത്. ചൈനയിലെ ആരോഗ്യസംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് കുറച്ച് ദിവസം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.