24.1 C
Kottayam
Friday, June 5, 2026

യുവതി ഫേസ്ബുക്കില്‍ വിവാഹചിത്രമിട്ടു,രണ്ടാം വിവാഹമെന്ന് തിരിച്ചറിഞ്ഞ് ആദ്യഭാര്യ കേസുകൊടുത്തു,ഭര്‍ത്താവിന്റെ സ്വത്ത് ജപ്തി ചെയ്ത് കോടതി

Must read

തൊടുപുഴ: കുടുംബകോടതി വിധി ലംഘിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും കട്ടപ്പന കുടുംബകോടതി ജപ്തി ചെയ്തു. ഇടുക്കി രാജകുമാരി സ്വദേശി ക്രിസ്റ്റി പോളിൻ്റെയും പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ക്കുമെതിരെയാണ് വിധി.

മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ നേരത്തെ നല്‍കിയ കേസില്‍ കുടുംബ വിഹിതമായി നല്‍കിയ തുകയ്ക്കു പുറമെ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും, ജീവനാംശമായി പ്രതിമാസം 30,000 രൂപയും ഭാര്യക്ക് നല്‍കാന്‍ തൊടുപുഴ കുടുംബ കോടതി ജഡ്ജി പി.എന്‍. സീത വിധിച്ചിരുന്നു.

എന്നാല്‍ വിധി പ്രകാരമുള്ള തുക നല്‍കാത്തതിനാല്‍ ഹര്‍ജിക്കാരി കട്ടപ്പന കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതേ തുടർന്ന് ക്രിസ്റ്റിയുടെ സഹോദരന്റെ പേരിലുള്ള  ഇന്നോവ കാര്‍ കട്ടപ്പന കുടുംബ കോടതി ജഡ്ജി സുധീര്‍ ഡേവിഡിന്റെ ഉത്തരവിനെ തുടര്‍ന്നു ജപ്തി ചെയ്ത് കോടതിയില്‍ എത്തിച്ചു.

ഭര്‍ത്താവ് കാരണം കൂടാതെ ഉപേക്ഷിച്ചെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി  ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നു കുടുംബവിഹിതവും നഷ്ടപരിഹാരവും ജീവനാംശവും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. ഭര്‍ത്താവ് രജിസ്ട്രാറെ തെറ്റിധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റര്‍  ചെയ്തതിനും  പീഡിപ്പിച്ചതിനുമെതിരെ ഭാര്യ തൊടുപുഴ പൊലീസില്‍ നേരത്തെ കേസും നല്‍കിയിരുന്നു.

- Advertisement -

ഭാര്യക്ക് ജീവനാംശം  നല്‍കാത്തതിനാല്‍ തൊടുപുഴ  കുടുംബ കോടതിയില്‍  ഭര്‍ത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചു. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. ബിജു പറയന്നിലം കോടതിയില്‍ ഹാജരായി. അടുത്തിടെ നാട്ടിലെത്തി മടങ്ങിയപ്പോൾ രാജകുമാരിയിൽ നിന്ന് തന്നെയാണ് ക്രിസ്റ്റി രണ്ടാമത്തെ വിവാഹവും കഴിച്ചത്. രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട ചിത്രം കണ്ടാണ് ആദ്യ ഭാര്യ വിവാഹ വിവരം അറിയുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week