NationalNews

‘ബിജെപി വ്യാജവാർത്തകളുടെ വാട്സാപ് സർവകലാശാല; കേന്ദ്ര സർക്കാരിന്റെ പരാജയം മറയ്ക്കാനാണ് രാമക്ഷേത്രം’

ചെന്നൈ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ് സര്‍വകലാശാലകളായി ബിജെപിയുടെ ഉന്നത നേതാക്കള്‍ മാറുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ആസൂത്രിത കിംവദന്തികള്‍ നേരം പുലരുംമുന്‍പ് കള്ളമാണെന്നു തെളിഞ്ഞതായും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ ഉന്നമിട്ട് സ്റ്റാലിന്‍ പറഞ്ഞു.

വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണു ബിജെപി. കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയം മറച്ചുവയ്ക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം തുറക്കല്‍ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തില്‍ വിറളിപൂണ്ടാണ് ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെ തമിഴ്‌നാട് ഗവര്‍ണറും ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങള്‍ പരത്തുന്ന വാട്സാപ് യൂണിവേഴ്സിറ്റികളായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker