കോട്ടയം∙ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ചൊവ്വാഴ്ച വൈകിട്ട് പ്രദർശനം നടത്താനാണ് നീക്കം. ഇതിന് ആവശ്യമായുള്ള പശ്ചാത്തല സൗകര്യം ഒരുക്കുമെന്ന് ജയ്‌ക് സി.തോമസ് പറഞ്ഞു.
‘‘സംസ്ഥാനത്തെവിടെയും രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിക്കും. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രദർശനം നടത്തും. സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക് തടയാൻ ചുണയുള്ള സംഘ് പ്രചാരകർക്ക് സ്വാഗതം’’– ജെയ്‌ക് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇന്നലെ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News