31.7 C
Kottayam
Thursday, April 25, 2024

സംസ്ഥാനത്ത് പോളിങ് 70 ശതമാനം കടന്നു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് 70.02% കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിങ്ങാണ്. സംസ്ഥാനത്ത് അന്‍പതോളം ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്‌നം പരിഹരിച്ച് പോളിംഗ് തുടരാന്‍ കഴിഞ്ഞു.

പൂഞ്ഞാര്‍, എരുമേലി കൊരട്ടി സെന്റ് മേരീസ് സ്‌കൂള്‍ ബൂത്ത്, വയനാട് കമ്പളക്കാട് സ്‌കൂള്‍ ബൂത്ത്, കാഞ്ഞിരപ്പള്ളി പൊന്‍കുന്നം അട്ടിക്കല്‍ ബൂത്ത് എന്നിവിടങ്ങളില്‍ യന്ത്രം പണി മുടക്കിസാങ്കേതിക വിദഗ്ധര്‍ എത്തി പ്രശ്‌നം പരിഹരിച്ചു. കുന്നത്തുനാട്, മുണ്ടക്കയം, പൊന്‍കുന്നം അട്ടിക്കല്‍, കോഴിക്കോട് കൊടിയത്തൂര്‍ എന്നിവിടങ്ങളിലും യന്ത്ര തകരാര്‍ വില്ലനായി. പാണക്കാട് സ്‌കൂള്‍ ബൂത്തിലും തവനൂരിലെ ഒരു ബൂത്തിലും പോളിംഗ് ഒരു മണിക്കൂറിലേറെ വൈകി.

വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷവും കള്ളവോട്ടിന് പരാതിയുമെന്ന ആരോപണം ഉയര്‍ന്നു. കളമശ്ശേരി മണ്ഡലത്തില്‍ കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുയര്‍ന്നു. കടങ്ങലൂര്‍ എല്‍.പി സ്‌കൂളിലെ എഴുപത്തേഴാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ അജയ്കൃഷ്ണന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റൊരാള്‍ വോട്ട് ചെയ്തതായി കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week