23.7 C
Kottayam
Saturday, November 16, 2024
test1
test1

ടൈറ്റന്‍ പേടകം ആഴക്കടല്‍ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ല,രൂപകല്‍പ്പനയില്‍ ഗുരുതര പിഴവ്,വിമര്‍ശനങ്ങളിങ്ങനെ

Must read

ബോസ്റ്റൺ: അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറ‍ഞ്ഞ ടൈറ്റൻ പേടകം ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നതെങ്കിലും സ്ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന നൽകിയത്.

3,500 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് പേടകത്തിനു പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. തുടർന്നുള്ള 100 മീറ്ററിനുള്ളിൽ ഉഗ്ര ഉൾസ്ഫോടനമുണ്ടായെന്നും 30 മില്ലിസെക്കൻഡിനകം 5 യാത്രക്കാരും കൊല്ലപ്പെട്ടു എന്നുമാണു അനുമാനം.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്.

ടൈറ്റൻ പേടകം ആഴക്കടൽ പര്യവേക്ഷണത്തിനു യോജിച്ചതായിരുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. പേടകത്തിന്റെ രൂപംതന്നെ അപകടകരമായിരുന്നെന്നു ‘ടൈറ്റാനിക്’ സിനിമയുടെ സംവിധായകനും സമുദ്രപേടക നിർമാണക്കമ്പനി ഉടമയുമായ ജയിംസ് കാമറൺ പറഞ്ഞു.

ടൈറ്റൻ പേടകത്തിനുള്ളിലെ 1.5 എടിഎം മർദത്തെ പുറത്തുള്ള 350 എടിഎം (223 മടങ്ങ് അധികം) മർദം ഞെരുക്കുമ്പോൾ പേടകത്തിന്റെ ചെറിയതകരാർ പോലും ഉൾസ്ഫോടനത്തിനു കാരണമാകുമെന്നും പറയപ്പെടുന്നു. 

അഞ്ചുജീവനുകളുമായി അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ കാണാതായ ടൈറ്റൻ പേടകത്തിനായി നടന്നത് സർവസന്നാഹങ്ങളോടെയുള്ള തിരച്ചിൽ. പേടകത്തിലെ ഓക്സിജൻ പരിധിയായ 96 മണിക്കൂറിനുമുൻപേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ. 

യുഎസ്, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്രകിലോമീറ്റർ സമുദ്ര വിസ്തൃതിലാണു തിരച്ചിൽ. എന്നാൽ ദൗത്യം ലക്ഷ്യം കണ്ടില്ല. 96 സമയപരിധിയും കടന്നുപോകവേ 2  ദിവസം മുൻപ് കനേഡിയൻ വിമാനത്തിന് സോണർ സംവിധാനം വഴി കടലിൽ നിന്നു ലഭിച്ച മുഴക്കങ്ങളും നിലച്ചു.

ഇതോടെ പ്രതീക്ഷ ഏതാണ്ടു മങ്ങി. അപ്പോഴും ചില അദ്ഭുതങ്ങൾ പ്രതീക്ഷിച്ചാണു രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്. അതിലൊരു പ്രതീക്ഷ ആഴക്കടൽ പര്യവേഷണത്തിൽ പരിചിതരായ വിദഗ്ധർ ഓക്സിജന്റെ അളവ് കൂടുതൽ സമയത്തേക്ക് കരുതിവച്ചിട്ടുണ്ടാകുമോയെന്നതാണ്. ഫ്രഞ്ച് റോബട്ടിക് പേടകമായ വിക്ടർ 6000 സമുദ്രത്തിന്റെ അടിത്തട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും അനുകൂലമായി ഒന്നും ലഭിച്ചില്ല. 

സംഘത്തിലെ ഏറ്റവും സാഹസികൻ. ബ്രിട്ടീഷുകാരനെങ്കിലും ദുബായ് ആസ്ഥാനമായി വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ഉടമ. സാഹസികതയ്ക്കു 3 ഗിന്നസ് റെക്കോർഡ്. ഭൂമിയിൽ നിന്ന് 107 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച ബഹിരാകാശയാത്രയിൽ ഉൾപ്പെട്ടു. 2019ൽ ഇരുധ്രുവങ്ങളിലൂടെയും ഏറ്റവും വേഗത്തിൽ ഭൂമിയെ വലംവച്ച എട്ടംഗ സംഘത്തിലെ പ്രധാനി.

2021ൽ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് യാത്ര ചെയ്തു. അന്ന് 13 വയസ്സുകാരൻ മകനെയും കൂടെക്കൂട്ടി. തലേവർഷം ദക്ഷിണധ്രൂവത്തിലേക്കു നടത്തിയ യാത്രയിലും മകൻ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം നമീബിയയിൽ നിന്നു ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ ആക്‌ഷൻ ഏവിയേഷൻ വിമാനത്തിലാണ്. മൃഗശാലയിൽ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചിത്രവുമെടുത്ത ശേഷമാണു മടങ്ങിയത്.

ടൈറ്റൻ പേടകത്തിന്റെ ക്യാപ്റ്റനാണ് ഹെൻറി നാർസലേ (77). 35 തവണ ടൈറ്റാനിക് അവശിഷ്ടം കണ്ട ഫ്രഞ്ച് പൗരൻ. മിസ്റ്റർ ടൈറ്റാനിക് എന്നു വിളിക്കപ്പെടുന്നു. നർസലേയുടെ കുട്ടിക്കാലം ആഫ്രിക്കയിലായിരുന്നു. 20 വർഷം ഫ്രഞ്ച് നാവികസേനയിലും ജോലി ചെയ്തു. പിന്നീട് സമുദ്രാന്തർഭാഗത്തു പോകുന്ന പേടകങ്ങളോടായി പ്രിയം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി (1985) രണ്ടുവർഷത്തിനുള്ളിൽ അദ്ദേഹം അവിടേക്ക് ആദ്യയാത്ര നടത്തി.

ടൈറ്റൻ നിർമിച്ച ഓഷൻഗേറ്റ് കമ്പനിയുടെ ഉടമയാണ് സ്കോട്ടൻ റഷ് (61). 19–ാമത്തെ വയസ്സിൽ യുണൈറ്റഡ് എയർലൈൻസ് ജെറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടി. ടൈറ്റന്റെ യാത്ര നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിഡിയോ ഗെയിം കൺട്രോളർ റഷ് പരിചയപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. റഷിന്റെ ഭാര്യ ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ഇസിദോർ–ഐഡ ദമ്പതികളുടെ പിൻമുറക്കാരി വെൻഡി.

ടൈറ്റൻ പേടകത്തിലെ സങ്കടക്കാഴ്ചയാണ് ആ അച്ഛനും മകനും. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമാണു ഷഹ്സാദ ദാവൂദ് (48), മകൻ സുലൈമാൻ (19). പ്രിൻസ് ട്രസ്റ്റ് ഇന്റർനാഷനൽ, ബ്രിട്ടിഷ് ഏഷ്യൻ ‍ട്രസ്റ്റ് തുടങ്ങിയ ജീവകാരുണ്യസ്ഥാപനങ്ങളിൽ സജീവമാണ് ഷഹ്സാദ. ഭൂമിക്കു പുറത്ത് ജീവനുണ്ടോ എന്നു ഗവേഷണം നടത്തുന്ന കലിഫോർണിയ എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡംഗം കൂടിയാണ്. മകൻ സുലൈമാൻ, ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ബിസിനസ് സ്കൂളിൽ ആദ്യവർഷ വിദ്യാർഥിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദക്ഷിണാഫ്രിക്കയെ തകർത്തു, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ! സഞ്ജു-തിലക് വെടിക്കെട്ടിന് പിന്നാലെ എറിഞ്ഞൊതുക്കി ബൗളർമാർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), സഞ്ജു...

വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്....

‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാർട്ടി വിശ്വസിക്കുന്നു’; ഇപിയ്ക്ക് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു....

കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ...

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ, ആധാരവുമായി സൗമ്യ; സരിനൊപ്പം ഭാര്യയും വാർത്താസമ്മേളനത്തിൽ

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.