27.6 C
Kottayam
Sunday, June 7, 2026

കടുവ ഉള്‍വനത്തിലേക്ക്‌ കടന്നു,തിരച്ചില്‍ തുടരും മയക്കുവെടി സംഘം കുറുക്കൻമൂലയിൽ

Must read

വയനാട്: കുറുക്കൻമൂലയിലെ കടുവയ്ക്കായുള്ള (tiger)തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതാണ് കഴിഞ്ഞ ദിവസം മയക്കുവെടിവെക്കാൻ കഴിയാതിരുന്നത്. 4 ദിവസമായി കടുവ ജനവാസ മേഖലകളിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നിട്ടില്ല. എങ്കിലും കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് വനപാലകർ ഇന്ന് പരിശോധിക്കും.

കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.

 

- Advertisement -

കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week