23.7 C
Kottayam
Sunday, June 14, 2026

സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി

Must read

ഡൽഹി:സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. താത്കാലിക രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി.

രാജസ്ഥാൻ സ്വദേശിയായ സുശീൽ കുമാർ പഞ്ചാബിൽനിന്ന് പുതിയ ‘ബൊലേറോ’ വാഹനം വാങ്ങിയപ്പോൾ 2011 ജൂൺ 20 മുതൽ ഒരു മാസത്തേക്കുള്ള താത്കാലിക രജിസ്ട്രേഷനാണ് ലഭിച്ചത്. അടുത്ത മാസം 19-ന് താത്കാലിക രജിസ്ട്രേഷന്റെ കാലാവധി അവസാനിക്കുകയും 28-ന് രാത്രി വാഹനം മോഷണം പോവുകയും ചെയ്തു. ബിസിനസ് ആവശ്യത്തിനായി രാജസ്ഥാനിലെ ജോധ്പുരിലേക്ക് പോയപ്പോൾ അവിടെവെച്ചാണ് വാഹനം മോഷ്ടിക്കപ്പെട്ടത്.

വാഹനത്തിന്റെ ഇൻഷുറൻസ് തുകയായ 6,17,800 രൂപയും ഒമ്പതു ശതമാനം പലിശയും നൽകണമെന്നാണ് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ വിധിച്ചത്. ദേശീയ ഉപഭോക്തൃ കമ്മിഷൻ അത് ശരിവെച്ചതിനെതിരേ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിർത്തിയിട്ട വാഹനമാണ് മോഷണം പോയതെന്നതിനാൽ സാധുവായ രജിസ്ട്രേഷനില്ലെങ്കിലും ഇൻഷുറൻസ് തുക നൽകണമെന്ന വാദം സുപ്രീം കോടതി തള്ളി. രജിസ്ട്രേഷനില്ലാത്ത വാഹനം റോഡിലിറക്കിയെന്നു മാത്രമല്ല, അത് മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

- Advertisement -

താത്കാലിക രജിസ്ട്രേഷൻ അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് ഉടമ അപേക്ഷിച്ചിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു. മോഷണം നടന്ന ദിവസം രജിസ്ട്രേഷനില്ലാത്ത വാഹനം ഉപയോഗിച്ചത് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ ലംഘനമാണ്. അതിനാൽ ദേശീയ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താൻ സ്വവർഗാനുരാഗി ? ഗോസിപ്പുകളിൽ വിശദീകരണവുമായി നടി മൗനി റോയ്

മുംബൈ: മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ്...

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

Popular this week