28.5 C
Kottayam
Sunday, June 14, 2026

സി.പി നായര്‍ അന്തരിച്ചു

Must read

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ (81) അന്തരിച്ചു. സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എൻ.വി ചെല്ലപ്പൻനായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.

എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവിൽ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാനായിരുന്നു. കെ. കരുണാകരൻ, ഇ.കെ നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികൾ വഹിച്ചു.ദേവസ്വം കമ്മീഷണർ എന്ന നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി തടിതപ്പി കാനറികൾ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും...

അവസാന നിമിഷത്തെ ഗോളിൽ സ്വിസ് പടയെ തളച്ച് ഖത്തർ; ലോകകപ്പ് ചരിത്രത്തിൽ ആദ്യ പോയിന്റുമായി ഏഷ്യൻ ചാമ്പ്യന്മാർ

സാൻഫ്രാൻസിസ്‌ ​:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ മിന്നൽ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ അത്ഭുതക്കുതിപ്പ് നടത്തി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ വെച്ച്...

വർക്കല കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; മാംസം നിലത്ത് വച്ച നിലയിൽ

വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ...

വൈദ്യപരിശോധനാ ഫലത്തിൽ പുരുഷന്‍ പീഡിപ്പിച്ച ലക്ഷണമില്ല; പോക്‌സോ കേസില്‍ പിതാവിനെ കുടുക്കിയത് സ്വവര്‍ഗ്ഗാനുരാഗിയായ സ്‌നേഹ മെര്‍ലിനോ ? കൗണ്‍സിലിംഗില്‍ സത്യം തുറന്നുപറഞ്ഞ് 16-കാരി; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും ദുരൂഹത ?

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിതാവ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന് വെളിപ്പെടുത്തി അതിജീവിതയായ പതിനാറുകാരി. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ സ്‌നേഹ മെര്‍ലിന്‍ എന്ന യുവതി ആസൂത്രണം ചെയ്ത കള്ളക്കേസാണിതെന്നും, തന്നെക്കൊണ്ട്...

അശ്രദ്ധമായ ഓട്ടത്തിൽ രോഹിത് റണ്ണൗട്ട്, കട്ടക്കലിപ്പ്, ഗില്ലിന്റെ മുഖത്തുനോക്കാതെ മടക്കം

ധർമശാല: ഇന്ത്യ - അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ നാടകീയമായി ഇന്ത്യൻ ഓപ്പണറും സീനിയർ താരവുമായ രോഹിത് ശർമയുടെ പുറത്താകൽ. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസ്...

Popular this week