24.2 C
Kottayam
Saturday, June 6, 2026

ഹമാസ്‌ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ ഇസ്രായേൽ മന്ത്രിയുടെ മകനും

Must read

ഗസ്സ: ഫലസ്തീനിൽ അതിക്രമം തുടരുന്ന ഇസ്രായേൽ സൈന്യത്തിനെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ മന്ത്രിയുടെ മകനും. മാസ്റ്റർ സെൻജന്‍റ് ഗാൽ മെയർ ഐസെൻകോട്ട് (25) ആണ് മരിച്ചത്. ഹെർസ്ലിയയിലെ 699മത് ബറ്റാലിയനിലെ 551മത് ബ്രിഗേഡിൽ അംഗമാണ് ഗാൽ മെയർ.

ഇസ്രായേൽ മന്ത്രിയും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് മുൻ മേധാവിയുമായ ഗാഡി ഐസെൻകോട്ടിന്‍റെ മകനാണ് ഗാൽ മെയർ. 2015 ഫെബ്രുവരി മുതൽ 2019 ജനുവരിയാണ് ഗാഡി ഐസെൻകോട്ട് മേധാവി സ്ഥാനത്ത് ഉണ്ടായിരുന്നത്. ബെന്നി ഗാന്‍റ്സിന്‍റെ നാഷണൽ യൂണിറ്റി പാർട്ടി അംഗമായ ഗാഡി 2022ലാണ് നെസെറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വ്യാഴാഴ്ച വടക്കൻ ഗസ്സയിലെ ജബലിയ ക്യാമ്പിൽ ഹമാസ് നടത്തിയ ബോംബ് സ്ഫോടനത്തിലാണ് ഗാൽ മെയർ ഐസെൻകോട്ട് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സൈനികനെ ഇസ്രയേലിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ആണ് മരണവിവരം പുറത്തുവിട്ടത്.

തെക്കേ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ സെർജന്‍റ് മേജറായ ജൊനാഥൻ ഡേവിഡ് (34) ഡീച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് തിരിച്ചടിയിൽ മൂന്നു സൈനികർക്ക് ഗുരുതര പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 88 ഇസ്രായേൽ സൈനികരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

- Advertisement -

ചൊവ്വാഴ്ച ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ മഹാരാഷ്ട്രയിൽ കുടുംബവേരുള്ള ഗിൽ ഡാനിയെൽസ് (34) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ പത്തിനാണ് ഗിൽ റിസർവ് സൈന്യത്തോടൊപ്പം ചേർന്നത്.

- Advertisement -

അതേസമയം, ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് കൗമാരക്കാരടക്കം നാലുപേർ കൊല്ലപ്പെട്ടു. ജെനിൻ നഗരത്തിൽ 16കാരനും തൂബാസിൽ രണ്ട് സഹോദരന്മാരും നാബുലസിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൂടാതെ, വീടുകളിൽ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

ബെത്‍ലഹേമിന് സമീപം ഐദ അഭയാർഥി ക്യാമ്പ്, സിലാത് അൽ ദഹ്ർ, അൽ അതാര, അൽ ജലാമ, അൽ അർഖ എന്നിവിടങ്ങളിലുമാണ് വ്യാപക റെയ്ഡ് സേന നടത്തുന്നത്. ഒക്ടോബർ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കിൽ നിന്ന് ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week