24.2 C
Kottayam
Saturday, June 6, 2026

ചന്ദ്രശേഖർ റാവു വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ; ശസ്ത്രക്രിയ വേണ്ടിവരും

Must read

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ച​ന്ദ്രശേഖർ റാവുവിന് വീട്ടിൽ വീണ് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടു​പ്പെല്ലിന് പൊട്ടലേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ​ വേണ്ടിവരുമെന്നാണ് സൂചന. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിൽ ചികിത്സയിലാണ് 69കാരൻ.

2014 മുതൽ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ.സി.ആർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടേറ്റ പരാജയത്തിന് ശേഷം വീട്ടിൽ കഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിച്ചെങ്കിലും കാമറെഡ്ഡിയിൽ തോറ്റപ്പോൾ ഗജ് വേൽ സീറ്റിൽ ജയിച്ചുകയറിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയും കെ.സി.ആറും തമ്മിലുള്ള പോരാട്ടത്തിലൂടെ രാജ്യശ്രദ്ധ നേടിയ കാമറെഡ്ഡി മണ്ഡലത്തിൽ പക്ഷെ ജയിച്ചു കയറിയത് ബി.ജെ.പിയുടെ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിയായിരുന്നു.

119 അംഗ തെലങ്കാന നിയമസഭയിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. കെ.സി.ആറിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആർ.എസ്) 39 സീറ്റുകളിലാണ് വിജയിക്കാനായത്.

തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സ്ഥാനമേറ്റിരുന്നു. 11 അംഗങ്ങളുള്ള മന്ത്രിസഭയും ചുമതലയേറ്റു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്ത ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായി. 

- Advertisement -

എൻ.ഉത്തംകുമാർ റെഡ്ഡി, കെ.വെങ്കട്ട റെഡ്ഡി, സി.ദാമോദർ രാജനരസിംഹ, ഡി.ശ്രീധർ ബാബു, പി.ശ്രീനിവാസ റെഡ്ഡി, പൊന്നം പ്രഭാകർ, കോണ്ട സുരേഖ, ഡി.അനസൂയ (സീതക്ക) ടി.നാഗേശ്വര റാവു, ജെ.കൃഷ്ണറാവു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിലെ ഉത്തം കുമാർ റെഡ്ഡി (61) വ്യോമസേനയിലെ മുൻ പൈലറ്റാണ്. 7 തവണ നിയമസഭാംഗമായി. 

- Advertisement -

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹിമാചൽ മുഖ്യമന്ത്രി സുഖ്​വിന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് പ്രചാരണ സമയത്ത് നൽകിയ 6 വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഫയലിലും ശാരീരിക അവശതയുള്ള വനിതയ്ക്ക് ജോലി നൽകുന്ന ഫയലിലും ആണ് മുഖ്യമന്ത്രി ആദ്യം ഒപ്പുവച്ചത്. 

അതിനിടെ, മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബിഹാറിൽ നിന്ന് കുടിയേറിയ വ്യക്തിയാണെന്നും ‘തെലങ്കാന ഡിഎൻഎ ബിഹാർ ഡിഎൻഎയേക്കാൾ ശ്രേഷ്ഠം’ ആണെന്നും മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡി പറഞ്ഞത് വിവാദമായി. മുഖ്യമന്ത്രി മാപ്പു പറയണമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week