തിരുവനന്തപുരം:കേരളത്തില്‍ അയ്യപ്പ ഭക്തനെ പോലീസ് ആക്രമിക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കേരള പോലീസ്. കേരള പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നത്.
പ്രചരിക്കുന്ന ദ്യശ്യങ്ങള്‍ കേരളത്തില്‍ നിന്നല്ലെന്ന് പോസ്റ്റില്‍ പറയുന്നു.ഇത്തരം വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേരള പോലീസ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ സംഭവം കേരളത്തില്‍ നടന്നതല്ല. കേരളത്തില്‍ നടന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.