ബന്ധുവായ യുവാവുമായുള്ള ബന്ധം സംശയത്തിന് ഇടയാക്കി,​ കുന്നംകുളത്ത് യുവതി നേരിട്ടത് ഒരു വർഷം നീണ്ട ലൈംഗിക പീഡനം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളത്തിന് പുറത്ത് താമസിച്ചിരുന്ന യുവതിക്ക് ബന്ധുവായ യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഒരു വർഷം മുൻപായിരുന്നു അസ്വാരസ്യങ്ങൾ ആരംഭിച്ചത്.

ആദ്യം മർദ്ദനത്തിൽ തുടങ്ങിയ പീഡനം യുവാവുമായുള്ള ചിത്രങ്ങൾ കൂടി കിട്ടിയതോടെ രൂപം മാറുകയായിരുന്നു. പിന്നീട് യുവതി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു. ഭർത്താവും സുഹൃത്തും ചേർന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പഴുന്നാന ചെമ്മന്തിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയുമാണ് കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെതുടർന്ന് യുവതി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.

ക്രൂരപീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികളും അറസ്റ്റിലായത്. പീഡനദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News