26.2 C
Kottayam
Friday, June 5, 2026

Gold price today:സ്വര്‍ണവില ഉയര്‍ന്നുതന്നെ,ഇന്നത്തെ നിരക്കിങ്ങനെ

Must read

കൊച്ചി:സ്വര്‍ണ വിപണി കഴിഞ്ഞ കുറെ നാളുകളായി സാധാരണക്കാര്‍ക്ക് ആശങ്കയാണ് സമ്മാനിക്കുന്നത്. അതേസമയം സ്വര്‍ണം നിക്ഷേപമായി വാങ്ങി സൂക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ നാളുകളാണ്. വില അത്രത്തോളം കൂടിയുണ്ട് എന്ന് സാരം. കൊവിഡിന് ശേഷം പിടിവിട്ട നിലയിലാണ് സ്വര്‍ണത്തിന്റെ വില കുതിക്കുന്നത്. ഈ മാസം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലും സ്വര്‍ണം എത്തിയിരുന്നു.

ഡിസംബര്‍ നാലിന് ഒരു ഗ്രാം സ്വര്‍ണത്തിന് 5885 രൂപ ആയിരുന്നു വില. 47080 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏറ്റവും കുറഞ്ഞ വില ഈ മാസം 13 ന് രേഖപ്പെടുത്തി. 45320 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില, ഗ്രാമിന് 5665 രൂപയും. ഇന്നലെ ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയും സ്വര്‍ണത്തിന് കൂടിയിരുന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5740 ഉം പവന് 45920 ഉം ആയി ഉയര്‍ന്നു.

ഇന്നും അതേ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്നലത്തെ വിലയില്‍ ഇന്ന് മാറ്റമില്ല. കറന്‍സി മൂല്യം, വിപണി സാഹചര്യം, ബാങ്കുകളുടെ പലിശ നിരക്ക്, പണപ്പെരുപ്പം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വില തിട്ടപ്പെടുത്തുന്നത്. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധനവിന് അവസാനമായെന്ന വിപണി പ്രതീക്ഷകളാണ് നിലവില്‍ രാജ്യത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ചൊവ്വാഴ്ച ഡോളര്‍ ദുര്‍ബലമായിരുന്നു. ഇതോടെ സ്വര്‍ണം നേട്ടമുണ്ടാക്കുകയും ചെയ്തു. 0.21 ശതമാനം നേട്ടത്തില്‍ 2,022.01 ഡോളര്‍ നിലവാരത്തിലാണ് ചൊവ്വാഴ്ച സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് വ്യാപാരം നടക്കുന്നത്. ഡോളര്‍ സൂചിക 0.1 ശതമാനം ഇടിഞ്ഞ് 102.56 നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. അതേസമയം കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ അരലക്ഷത്തിന് മുകളില്‍ കൊടുക്കേണ്ടി വരും.

- Advertisement -

പണിക്കൂലി, ജി എസ് ടി അടക്കമുള്ളവയാണ് ഇതിന് കാരണം. കേരളത്തില്‍ ശരാശരി ഒരു ആഭരണത്തിന്റെ പണിക്കൂലി അഞ്ച് ശതമാനമാണ്. എന്നാല്‍ ആഭരണങ്ങളിലെ ഡിസൈന്‍ കൂടുമ്പോള്‍ അതിന് ആനുപാതികമായി പണിക്കൂലിയിലും വര്‍ധനവ് ഉണ്ടാകും. മാത്രമല്ല കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതല്‍ കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഒരു പവന് ചുരുങ്ങിയത് 2000 രൂപ എങ്കിലും നല്‍കേണ്ടി വരും.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week