ന്യൂഡല്‍ഹി: 22കാരിയായ നഴ്സിംഗ് വിദ്യാർത്ഥിയയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡല്‍ഹി അശോക് നഗറിൽ ഞായറാഴ്ചയാണ് സംഭവം. കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാതിൽ തകർത്ത് പൊലീസ് അകത്ത് കയറിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്.
പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു.