NationalNews

ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാത്സം​ഗം ചെയ്തു; ഡോക്ടറും സഹായികളും അറസ്റ്റിൽ

ബറേലി: മൊറാദാബാദിലെസ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന 20 കാരിയായ നഴ്‌സിനെ സ്ഥാപനം നടത്തുന്ന ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ക്രൂരകൃത്യം. സംഭവത്തിൽ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദലിത് പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. ആശുപത്രി ഉടമയും ഡോക്ടറുമായ മുഹമ്മദ് ഷാനവാസാണ് അറസ്റ്റിലായതെന്ന് മൊറാദാബാദ് അഡീഷണൽ എസ്പി സന്ദീപ് കുമാർ മീണ പറഞ്ഞു.

മൂന്ന് പേർക്കെതിരെ ബിഎൻഎസ് സെക്ഷൻ 61-2 (ക്രിമിനൽ ഗൂഢാലോചന), 64 (ബലാത്സംഗം), 351-2 (മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തൽ), 127-2 (തെറ്റായ തടങ്കലിൽ വയ്ക്കൽ) എന്നിവ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനായി ആശുപത്രി സീൽ ചെയ്തു. അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും ഉടൻ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.  

ഷാനവാസിൻ്റെ ക്യാബിനിലേക്ക് പോകാൻ വാർഡ് ബോയ് ആയ ജുനൈദ് ആവശ്യപ്പെട്ടപ്പോൾ നഴ്സ് സമ്മതിച്ചില്ല. പിന്നീട് മറ്റൊരു നഴ്സ് അവളെ ബലമായി ക്യാബിനിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. ക്യാബിനിലെ ആക്രമണത്തിന് ശേഷം ആരോടും ഒന്ന് പറയാതിരിക്കാൻ ഡോക്ടർ  പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് നഴ്സ് പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വരെ പുറത്തിറാങ്ങാനായില്ല. വീട്ടിലെത്തിയ ഉടൻ പിതാവിനെയും കൂട്ടി പൊലീസിൽ പരാതി നൽകാനെത്തിയെന്നും അവർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker