25.5 C
Kottayam
Friday, June 5, 2026

എൻ.സി.ബി. ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് മക്കളും വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് പരാതി

Must read

ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യില്‍ ജോലിചെയ്യുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചനിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വീട്ടിലാണ് യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് യുവതിയും മക്കളും ജീവനൊടുക്കിയെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, മരണം കൊലപാതകമാണെന്ന് യുവതിയുടെ പിതാവിന്റെ ആരോപണം.

പോലീസ് കോണ്‍സ്റ്റബിളായ ജഗേന്ദ്ര ശര്‍മയും വര്‍ഷയും 2017-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായാണ് പിതാവിന്റെ പരാതി. പലതവണ മകളെ മര്‍ദിച്ചിരുന്നതായും കൊലപാതകം ആത്മഹത്യയാക്കി വരുത്തിതീര്‍ക്കാനാണ് ജഗേന്ദ്ര ശര്‍മ ശ്രമിക്കുന്നതെന്നും പിതാവ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week