സംസ്ഥാനത്ത് കാലവർഷം ശക്തമാകും ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ബു​ധ​നാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യുണ്ടെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 കി.മി. വരെയാകാന്‍ സാദ്ധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പലയിടത്തും റോഡുകള്‍ ഇടിഞ്ഞു. ചില സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 603 പേരുണ്ട്. നാ​ളെ ​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News