KeralaNewsPolitics

പണം നല്‍കിയത് കെ. സുരേന്ദ്രന്റെ അടുത്ത ആളെന്ന് സുന്ദരയുടെ മൊഴി; തെളിവ് പുറത്ത്

കാസർകോട്: നാമനിർദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കെ.സുന്ദരയുടെ മൊഴി. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനിൽ നായിക് എത്തിയാണ് പണം നൽകിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകി.

പണം നൽകിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനിൽ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകൾ ലഭിച്ചു. സുന്ദരയ്ക്ക് ഒപ്പമുള്ള സുനിൽ നായിക്കിന്റെ ഫോട്ടോകളാണ് പുറത്തുവന്നത്. കേസിൽ സുന്ദരയുടെ മൊഴിയെടുപ്പ് പൂർത്തിയായി.

യുവമോർച്ചയുടെ മുൻ സംസ്ഥാന ട്രഷററാണ് സുനിൽ നായിക്. ഇയാളുമായി കെ സുരേന്ദ്രന് അടുത്ത ബന്ധമാണുള്ളത്. മാർച്ച് 21ന് സുനിൽ നായിക് ഒരു ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുന്ദര ബിഎസ്പി വിട്ടുവെന്നും കെ. സുരേന്ദ്രന് വേണ്ടി മഞ്ചേശ്വരത്ത് പ്രവർത്തിക്കുമെന്നുമായിരുന്നു പോസ്റ്റ്. ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് സുന്ദര മൊഴി നൽകിയിട്ടുണ്ട്.ഉച്ചയ്ക്ക് ഒരു മണിയോടെ സുന്ദരയെ ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുപ്പ് ആരംഭിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് മൊഴിയെടുപ്പ് പൂർത്തിയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker